
വെയിൽ മായാൻ തുടങ്ങിയിരുന്നു.മിഴികൾ രണ്ടും കണ്ണുനീരാൽ നിറഞ്ഞതിനാൽ തുറന്നിട്ട ജനലിലൂടെ നോക്കിയപ്പോൾ എനിക്ക് നീണ്ട ഇടവഴി കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.വിക്റ്ററച്ചൻ ഒരിക്കൽ കൂടി വാച്ച് നോക്കുന്നത് ഞാൻ കണ്ടു. പുറപ്പെടാനുള്ള സമയം കഴിഞ്ഞിരുന്നു. എന്തുകൊണ്ടാണമ്മ വരാൻ വൈകുന്നത്? ഇനി ഒരുവേള ...