തോരാതെ
മഴപെയ്തിരുന്ന ഒരു തുലാമാസക്കാലമായിരുന്നു അത്.മാക്രികൾ നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു.ഇടയ്ക്കു ചീവീടുകളും.പുഴ നിറഞ്ഞു
കവിഞ്ഞൊഴുകുകയായിരുന്നു.മുൻപൊരുകാലത്തും
ഉണ്ടാകാത്ത വണ്ണം അതിഭയങ്കരമായ ഒരു വെള്ളപ്പൊക്കം തന്നെയായിരുന്നു അത്.ഏതുസമയത്തും വെള്ളം വീട്ടിലേക്കു ഇരച്ചു കയറിയേക്കാം എന്ന് എനിക്ക് തോന്നി.മുറ്റത്തിന് താഴെ വാഴപ്പിണ്ടികൾ
കൊണ്ടുള്ള ചങ്ങാടത്തിൽ കളിക്കയായിരുന്നു
ശ്രീക്കുട്ടിയും സുനിലും.അടുപ്പത്തുണ്ടാക്കി ...