മരം കോച്ചുന്ന തണുപ്പുള്ള ഒരു രാവായിരുന്നു അത്. ഉറക്കത്തിൽ നിന്നും ആരോ വിളിച്ചുണർത്തിയെന്ന വണ്ണം ശബ്ദം ഒട്ടും കേൾപ്പിക്കാതെ വാതിൽ തുറന്നു ഞാൻ പുറത്തേക്കിറങ്ങി.കാറ്റിൽ വഷ്ണയിലകളുടെ മണം നിറഞ്ഞു നിന്നിരുന്നു.പുരയിടത്തിന്റെ വടക്ക് വശത്തു നില്ക്കുന്ന വാക മരത്തിനടുത്തെക്ക് ആരോ വിളിച്ചിട്ട് എന്നതു പോലെ ഞാൻ നടന്നു നീങ്ങി. പുൽക്കൊടികളിൽ നിന്ന ജലകണങ്ങൾ എന്റെ...