Aug 31, 2013

ഫേസ് ബുക്ക്‌ തൊഴിലാളി ഹൌസ്!

മലയാളി ഹൌസ് സമാപിച്ചു. ഇനി ഫേസ് ബുക്ക്‌ തൊഴിലാളി യൂണിയന്റെ  അവലോകനം കുറെ കാലം ഉണ്ടാവും.ഇതിനകം  തന്നെ  മലയാളി ഹൌസ് കൂതറ പ്രോഗ്രാം എന്ന് പറഞ്ഞു പല സ്റ്റാറ്റസുകളും കണ്ടു.മലയാളി ഹൗസിനെക്കാൾ  കൂതറ പരിപാടികൾ പലപ്പോഴും ഉണ്ടാകുകയും, ഇപ്പോഴും നടക്കുകയും  ചെയ്തിട്ടും ഉരിയാടാത്തവർ ആണ്  മലയാളി ഹൗസിനെതിരെ  വാളെടുത്തത്/വാളെടുക്കുന്നത്  എന്നതാണ്  വിരോധാഭാസം! ഇപ്പോൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന,അവിഹിതം മാത്രം വിഷയമാക്കിയ സീരിയലുകൾ  കണ്ടു  ദീര്ഖനിശ്വാസം വിടുന്ന  ആളുകൾ തന്നെ  മലയാളി ഹൗസിനെ കുറ്റം പറയും.ഏഷ്യാനെറ്റ്‌, റിപ്പോർട്ടർ,മനോരമ,മാതൃഭുമി തുടങ്ങിയ  ന്യൂസ്‌ ചാനലുകളിൽ ഒരേസമയം (അത് എന്തിനാണെന്ന്  മനസ്സിലാകുന്നില്ല !)കാട്ടുന്ന  കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരിപാടി ( വിറ്റ്നെസ്സ്, എഫ് ഐ ആർ തുടങ്ങിയവ ) കാണുന്നവർ  തന്നെയാണ്  മലയാളി ഹൗസിനെ തറ/കൂതറ  പരിപാടി എന്ന് വിലയിരുത്തുന്നത്!
 
 
 
ചിലർ കുറേകൂടെ  കടന്നു  മലയാളി ഹൌസ് എന്ന  വ്യഭിചാര ശാല/ **പ്പുര എന്നും കൂടി എഴുതിക്കളഞ്ഞു. ഈ പറയുന്ന  മാന്യന്മാർ  എല്ലാം ഈ പ്രോഗ്രാം എന്നും കണ്ടിട്ടാണ്  അവലോകനം എഴുതുന്നത് എന്നത്  ആർക്കാണ്  അറിയാത്തത്!  മലയാളിയുടെ  കപട  സദാചാരം ഒരിക്കൽ കൂടി  വെളിയിൽ  എടുത്തു  ഒരു സംഭവം ആയിരുന്നു ഇതിനെക്കുറിച്ചുള്ള  പോസ്റ്റുകളും  കമന്റുകളും.ഇഷ്ട്ടമില്ലാത്ത  എത്രയോ  പരിപാടികൾ ടെലിവിഷനിൽ  വരുന്നു.റിമോട്ട് കൈയിൽ ഉള്ളിടത്തോളവും  മറ്റു ചാനലുകളിൽ  പരിപാടികൾക്ക്  ക്ഷാമവും  ഇല്ലാത്തിടത്തോളവും  എന്തിനാണീ കേരള ജനതയുടെ ഈ പറയുന്ന "സാംസ്കാരിക അധ:പതനത്തോട്‌" ( അങ്ങനെയാണ്  പുലികൾ  പറയുക,കാരണം കേരളത്തിൽ  മലയാളി ഹൌസ്  അല്ലാതെ  വേറെ  ഒരു അധ:പതനം  നിലവിൽ  ഇല്ലല്ലോ! )   ഇത്ര എതിർപ്പുകാണിക്കുന്നത്? 
 
 
 
 മലയാളീ  ഹൌസിൽ "എന്തൊക്കെയോ"നടക്കുന്നു എന്നതായിരുന്നു ഒരു കാലത്ത്  ചർച്ച!അവരുടെ ഓരോ ചലനവും ക്യാമറ കണ്ണുകളിൽ ആണെന്നുള്ള അവബോധം ഉള്ളപ്പോൾ അവർ തെറ്റായ  എന്തെങ്കിലും പ്രവര്ത്തി  ചെയ്യും  എന്ന്  ഈ  സൊ കോള്ഡ് കപട  സദാചാരക്കാർ   അല്ലാതെ വേറെ  ആരും ചിന്തിക്കില്ല! ഇതേ  മാനസിക നില തന്നെയാണല്ലോ,ബസ് സ്റ്റോപ്പിൽ വെച്ച്  ഭാര്യക്ക് ഫോണ്‍ ചെയ്ത  ഭർത്താവിന്റെ കൂമ്പിനിടിക്കാനും പുരുഷനും  സ്ത്രീയും, സംസാരിചിരുന്നാൽ  അത്  അപഥ സഞ്ചാരം ആണെന് വിധിക്കാനും, മലയാളികള്ക്ക് പ്രേരണയാകുന്നത്! തനിക്കു സാധിക്കാത്തത്  മറ്റൊരാള്ക്ക്  സാധിക്കുമ്പോൾ  ഉണ്ടാകുന്ന ആ വികാരം ! അത് തന്നെ ! 
 
 
കേരളത്തിന്റെ മാനം കളയുന്നതാണ് മലയാളി ഹൌസ് എന്നതായിരുന്നു മറ്റൊരു  വാദം.ഈ പരിപാടി  കണ്ടു മലയാളി ഇങ്ങനെയാണ്  എന്ന് മറ്റു ഭാഷകൾ സംസാരിക്കുന്നവർ തീരുമാനിക്കും  എന്ന്  തോന്നുന്നില്ല. അല്ലെങ്കിൽ  തന്നെ ഒരു ടെലിവിഷൻ സീരിയൽ കണ്ടാണോ നമ്മുടെ  മാനം അളക്കേണ്ടത്‌ ? മലയാളത്തിൽ ഒരുകാലത്ത്  ഇറങ്ങിക്കൊണ്ടിരുന്ന  ചിത്രങ്ങൾ ലോകം മുഴുവൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.ഈ ചിത്രങ്ങൾ കണ്ടു കേരള സ്ത്രീകൾ  എല്ലാം മോശം എന്ന ഒരു തോന്നൽ ആർക്കെങ്കിലും ഉണ്ടായതായി കേട്ടിട്ടില്ല.ഇനി അങ്ങനെ ആരെങ്കിലും  കരുതുന്നു എങ്കിൽ, അവര്ക്ക് സാരമായ  എന്തോ കുഴപ്പം ഉണ്ട് എന്ന് തന്നെ  വിചാരിക്കണം!
 
 
കുട്ടികളെ കാണിക്കാൻ കൊള്ളാത്തതായിരുന്നു എന്നതായിരുന്നു മറ്റൊരു വാദം.അല്ലെങ്കിൽ ഇന്ന് ടി.വി യിൽ വരുന്ന എത്ര പരിപാടികൾ കുട്ടികളോടൊപ്പമോ കുടുംബത്തോടോപ്പമോ കാണാൻ പറ്റും ഓർക്കുന്നത്  നന്നായിരിക്കും.ഫാഷൻ ടിവിയും, സ്റ്റാർ മൂവീസ് തുടങ്ങിവ കുട്ടികളെ  കാണിക്കാതെ ചാനൽ ലോക്ക് ചെയ്യുന്നവർ മലയാളി ഹൌസ് സംപ്രേഷണം ചെയ്യുന്ന  സമയം ടി. വി കുട്ടികളെ  കാണിക്കാതിരുന്നാൽ തീരുന്ന  പ്രശ്നമാണ്, നമ്മുടെ യുവ തലമുറ വഴിതേറ്റിയെ എന്നുള്ള  രോദനത്തെക്കാൾ  നല്ലത്! കുട്ടികള്ക്ക്  വഴിതെറ്റാൻ മലയാളി ഹൌസ് അല്ലാതെ  വേറെ എന്തൊക്കെ  ഉണ്ടാവും ഈ  കാലത്ത് എന്ന് കൂടി നമുക്ക് ഓർക്കാം!
 
 
മലയാളീ ഹൌസ് എന്ന പ്രോഗ്രാമിന്റെ  നിലവാരത്തെ പറ്റി പറയാനല്ല ഈ പോസ്റ്റ്‌.അവസാനത്തെ  എപിസോഡ് അല്ലാതെ  അഞ്ചു മിനിറ്റു തുടര്ച്ചയായി ഈ പരിപാടി കണ്ടിരിക്കാൻ പോലും  ഇതേവരെ  സാധിച്ചിട്ടില്ല. ഈ പരിപാടി തുടങ്ങിയപ്പോൾ മുതൽ ഇഷ്ട്ടമില്ലാത്തവർ  കാണാതിരിക്കട്ടെ , അല്ലാത്തവർ കാണട്ടെ  എന്ന  നിലപാടായിരുന്നു എന്റേത്. മലയാളികള്ക്ക് ഈ മാതിരി ഷോകൾ  അപമാനം എന്ന രീതിയിൽ ചിലർ അവരുടെ വാദഗതികൾ  അടിച്ചേൽപ്പിക്കാൻ  ശ്രമിച്ചപ്പോഴൊക്കെ  നടത്തിയ  പ്രതികരണങ്ങളിലും ഞാൻ ഇത് തന്നെയായിരുന്നു പറഞ്ഞത്. 
 
 
പ്രേക്ഷകന് ഇഷ്ട്ടമില്ലാത്ത ചാനൽ മാറ്റിയാൽ മാത്രം  തീരുന്ന  ഒരു പരിപാടി വിവാദങ്ങൾ ഉണ്ടാക്കി വിജയിപ്പിച്ച  ഫേസ് ബുക്ക്‌ പ്രതികരണ തൊഴിലാളി യൂണിയന്  നമോവാകം!അതായിരുന്നല്ലോ  സൂര്യ ടി.വിക്കും വേണ്ടിയിരുന്നത് ! 

17 അഭിപ്രായ(ങ്ങള്‍):

വര്‍ഷിണി* വിനോദിനി said...

ആഹ്‌...അതെന്നെ, കാണാൻ ആരും കെട്ടിയിട്ട്‌ ഇരുത്തിയില്ലല്ലോ..
ഇനിയിപ്പൊ ബിസിനസ്സ്‌ തന്ത്രായിരുന്നേൽ അതും വിജയിച്ചു..
എല്ലാംകൊണ്ടും എല്ലാർക്കും സന്തോഷം...ശുഭം

Aneesh chandran said...

ഇവിടെ എന്തും ചെലവാകും.അതിനു ഒരുറപ്പുകൂടി ഈ ഹൌസിന്റെ വിജയം അത്രതന്നെ.

തുളസി said...

ആക്ഷേപം കനത്ത ആക്ഷേപം....ഇന്നലെ രാത്രിമുഴുവന്‍ കുത്തിയിരുന്നു കാണുകയായിരുന്നു...എല്ലാം വെള്ളത്തില്‍ ആക്കിയില്ലേ എന്‍റെ വില്ലേജ്മാനെ..ഞാനിതെങ്ങനെ സഹിക്കും..ഇനി ഞാന്‍ എന്തെഴുതി പോസ്റ്റും...മലയാളിയുടെ ചായക്കട സദാചാരത്തിന്‍ ഒരാണി; കൊള്ളാം നന്നായിരിക്കുന്നു..ഒരു കാര്യത്തില്‍ മാത്രം വിയോജിക്കുന്നു...അവസാന എപ്പിസോഡ് മാത്രമേ പൂര്‍ണ്ണമായി കണ്ടോള്ളൂ എന്ന വരികള്‍ ...അല്ല വായനയില്‍ തോന്നിയതാ....നന്നായിരിക്കുന്നു.

Manoj Vellanad said...

അപ്പൊ മലയാളി ഹൌസില്‍ "അങ്ങനെ"യൊന്നും ഇല്ല ല്ലേ.. :)

ഇത് കാണിക്കുന്നവര്‍ക്കും,കാണുന്നവര്‍ക്കും അറിയാം എല്ലാം വിപണന തന്ത്രം മാത്രമാണെന്ന്.. എന്നാലും ബിരിയാണി കിട്ടിയാലോ എന്നൊരു ചിന്തയില്‍ ഇരുന്നു കാണും (ഞാനും കണ്ടു ഒരു എപിസോഡ് പകുതി), എന്നിട്ട് എല്ലാരും അതിനെ കുറ്റം പറയുമ്പോ ഞാന്‍ ഫേസ്ബൂക്കിലെങ്കിലും രണ്ടു തെറിയെഴുതിയില്ലേല്‍ ഞാനിതൊക്കെ ആസ്വദിക്കുന്നവന്‍ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാലോ എന്ന് കരുതി എന്തെങ്കിലും കുറിച്ച് വക്കുകയും ചെയ്യും.. (അത് ഞാന്‍ ധാ.. ദിപ്പോഴാ ചെയ്യുന്നത്.. :) ) ഇത്രേ ഉള്ളു കാര്യം..

ലംബൻ said...

ഇതുവരെ ഇതൊന്നു കാണാന്‍ പറ്റിയിട്ടില്ല. യുടൂബ് വഴി കാണണം ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

ajith said...

ഞാന്‍ കണ്ടില്ല
കണ്ടിട്ടേയില്ല

Philip Verghese 'Ariel' said...

Itharam paripaadikal kaanunna samayam valla prayojanakaramaaya blogo matto yezhuthikkoottente sakhaakkale. Ajith Maash paranjapole.
njaan kandilla
kanditte Illa!!!
Kollaam alle!

K@nn(())raan*خلي ولي said...

@@
അവിടേം ഇവിടേം (കണ്ണൂരിലെ വീട്ടിലും ദുബായിലെ ഫ്ലാറ്റിലും)ടീവി ചാനലുകള്‍ ഇല്ല. അതോണ്ട് ഇമ്മാതിരി ചവറുകള്‍ കണ്ടു 'വഴി തെറ്റാന്‍' എന്നെക്കിട്ടില്ല!!!

(എന്നാലും ഇടയ്ക്കിടെ യൂ-ടൂബില്‍ മലയാളി ഹൌസ് കണ്ടിട്ടുണ്ട്. ഒരു Aഫിലിം കാണാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്????)

***

vettathan said...

"മലയാളീ ഹൌസ് എന്ന പ്രോഗ്രാമിന്റെ നിലവാരത്തെ പറ്റി പറയാനല്ല ഈ പോസ്റ്റ്‌.അവസാനത്തെ എപിസോഡ് അല്ലാതെ അഞ്ചു മിനിറ്റു തുടര്ച്ചയായി ഈ പരിപാടി കണ്ടിരിക്കാൻ പോലും ഇതേവരെ സാധിച്ചിട്ടില്ല. ഈ പരിപാടി തുടങ്ങിയപ്പോൾ മുതൽ ഇഷ്ട്ടമില്ലാത്തവർ കാണാതിരിക്കട്ടെ , അല്ലാത്തവർ കാണട്ടെ എന്ന നിലപാടായിരുന്നു എന്റേത്."
എന്റേതും.

Unknown said...

+ve /-ve ആണെഗിലും ഇതു മലയാളി ഹൌസ് എന്നാ പ്രോഗ്ര്മിന്റെ കുഴപ്പം അല്ല,പ്രേഷകര്‍ അതില്‍ പങ്ങെടുത്ത വ്യക്തികളുടെ വ്യക്തിത്വം ആണ് കണ്ടത്, എല്ലവര്‍ക്കു മുന്നിലും ക്യമറകള്‍ തിര്ച്ചുവെച്ചാല്‍ ഇതുപോലെ പലതും കാണാം.ഈ പ്രോഗ്രാമിനെ വിമര്സിക്കുമ്പോള്‍തന്നെ,സമൂഹത്തിനു നേര്‍ക്ക്‌പിടിച്ച ക്യമരയായ പത്ര മാധ്യമഗളില്‍ അച്ചടിച്ചു വരുന്ന വാര്‍ത്തകള്‍ കാണുക,പത്രഗള്‍ക്ക് പോലും A cetificate കൊടുകെണ്ടിവരും,അത്ര മാത്രം മോസമായമായ വാര്‍ത്തകള്‍ വായിക്കാന്‍ കഴിയും,ഇന്നു ജനനായകന്‍മാര്‍ ഒരുപാടുപേര്‍ അഴിമതി,കള്ളത്തരം,സ്വജനപക്ഷപാതം,സ്ത്രീവിഷയം ഇവയില്‍ പെട്ടിട്ടുള്ളവര്‍ ആണ്,ഇവരെ ഒക്കെ തിരഞ്ഞെടുത്ത നമ്മുടെസമൂഹം തന്നെ യാണ് അതിനര്‍ത്ഥം ഇവര്‍ ചെയുനതിനു മുഴുവന്‍ സമൂഹം ഉത്തരവാദികളോ/അനുഭാവഉള്ളവരോ ആണെന്നുഅല്ലാലോ,പലപോഴും പൊതുവേദിയില്‍ ഇവര്‍ പങ്ങുവെക്കുന കപടതയാര്‍ന മുഖമൂടിയാണ് സമൂഹം അങ്ങികരികുനതിനു കാരണം.ഓരോ വക്തിക്കും ഇത്തരത്തില്‍ ഉള്ള വ്യക്തിത്വം ഉണ്ട..ഇതിന്‍റെ ഒരു നേര്‍ക്കാഴ്ച മാത്രം ആണ് മലയാളി ഹൌസ്.

Mukesh M said...

അടുത്ത തവണ സണ്ണി ലിയോണിയെ വെച്ച് മലയാളി ഹൌസിന്‍റെ രണ്ടാം ഭാഗം വരുന്നുണ്ടെങ്കില്‍ കാണാം !!
ഈ പരിപാടി ഇതുവരെ കണ്ടിട്ടില്ല; അത്കൊണ്ട് പ്രത്യേകിച്ച് ഒരഭിപ്രായവും ഇല്ല. നല്ലത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരോരുത്തരുടേയും കയ്യില്‍ തന്നെ ഉള്ളപ്പോള്‍ ഇത്തരം പരാമര്‍ശങ്ങളും അവലോകനങ്ങളും അസ്ഥാനത്താണ്. ഇതുപോലെ അവലോകിച്ചു സൂര്യയുടെ ലാഭം കൂട്ടാന്‍ പലരും സഹായിച്ചു എന്ന്മാത്രം പറയട്ടെ !!

റോസാപ്പൂക്കള്‍ said...

ഇതെന്താണെന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ഒരു ദിവസം കുറച്ചു നേരം കണ്ടു. കണ്ടപ്പോള്‍ മനസ്സിലായി ഇതുപോലെ അറു ബോര്‍ പരിപാടി വേറെയില്ല എന്ന്. മുഴുവന്‍ കാണാനുള്ള ക്ഷമയില്ലാതെ ചാനല്‍ മാറ്റുകയും ചെയ്തു.
ഇഷ്ടമുള്ളവര്‍ കാണട്ടെ. അല്ലാത്തവര്‍ എഴുന്നേറ്റു പോകുകയോ ചാനല്‍ മാറ്റുകയോ അറ്റ കൈക്ക് ടി വി ഓഫ് ചെയ്യുകയോ ചെയ്യട്ടെ. എന്നിട്ടും ദേഷ്യം തീര്‍ന്നില്ലേല്‍ ഫേസ്‌ ബുക്ക് വഴി ദേഷ്യം തീര്‍ക്കട്ടെന്നെ ...എല്ലാ പ്രതിഷേധവും ഫേസ്‌ ബുക്ക്‌ വഴി പ്രകടിപ്പിക്കാം എങ്കില്‍ മലയാളി ഹൌസിന്റെ ദേഷ്യവും അങ്ങനാകട്ടെ. ഒക്കെ ഓരോരുത്തരുടെ ഇഷ്ടം.

വീകെ said...

ഒരെപ്പിസോഡും ഇരുന്നു കണ്ടിട്ടില്ല. ചാനൽ മാറി മാറി വരുമ്പോൾ ഒന്നുകണ്ടെങ്കിലായി. എന്നാലും തുടർന്നു കാണാനുള്ള ഒരു പ്രചോദനവും അതിൽ നിന്നും കിട്ടിയിട്ടുമില്ല. അതു കൊണ്ട് ആ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായം ഒന്നും പറയാനില്ല.

ഫൈസല്‍ ബാബു said...

മലയാളി ഹൌസ് വിജയിപ്പിച്ചത് അല്ലേല്‍ ഇത്രയും പ്രചാരം അതിനു കിട്ടിയത് ,ഇതിനെതിരെ നടത്തിയ ഓണ്‍ ലൈന്‍ യുദ്ധങ്ങള്‍ തന്നെ ആയിരുന്നു. എന്തായാലും ഇതിന്റെ ചുവടു പിടിച്ചു ഇതിലും ചവറു പ്രോഗ്രാമുമായി മറ്റു ചാനലുകള്‍ വരുന്ന കാലം അതിവിദൂരമല്ല :)

Muralee Mukundan , ബിലാത്തിപട്ടണം said...

യൂറോപ്പ്യൻ ചാനലുകളെ
അനുകരിച്ച് അതേ പോൽ അവതരിപ്പിച്ച്
അമ്പേ തകർന്നു തരിപ്പണമാവേണ്ട
‘മലയാളി ഹൌസ്‘ എന്ന പരിപാടി ലോകമലയാളികളെ മുഴുവൻ ആകർഷിപ്പിച്ച് വീക്ഷിപ്പിച്ച
മലയാള ഇ- ലോകത്തിന് ..
സൂര്യ ടി.വി എന്നും കടപ്പെട്ടിരിക്കും..!

shajitha said...

ഇതുപോലെ എത്ര, ശ്വേതാ മേനോനെ തല്ലാന്‍ ചെല്ലല്‍(റേപ് കാണാം കെട്ടോ സ്ക്റീനില്‍, അത് മലയാളിക്ക് ഇഷ്ടമാണ്).ശ്രീശാന്തിനെ കല്ലെറിയല്‍(അതൊരു മല്‍സരമല്ലായിരുന്നോ, ഓസ്റ്റ്റേലിയന്‍ കളിക്കാര്‍ ഇന്ത്യക്കാരെ പാന്‍റഴിച്ചു കാണിച്ചാലും കുഴപ്പമില്ല).പ്രുതിരാജിനെ ഓണ്‍ലൈന്‍ കളിയാക്കല്‍ മല്‍സരം,ഉണ്ണിത്താനെ കെട്ടിയിടല്‍, അതാണ്‍ മലയാളി.കനത്ത കുശുമ്പ്, അസൂയ

Anonymous said...

Enthayalum I dont lik this program