ഇരുപതു വര്‍ഷം മുന്‍പേ മരിച്ചുപോയ വല്യപ്പച്ചനെ ഒന്നു കൂടി കൊല്ലേണ്ടി വന്നു എമര്‍ജന്‍സി ലീവ് കിട്ടാന്‍.അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നാല്‍ പിന്നെ എന്തോ ചെയ്യും.കൊച്ചുതോമായോടു വല്യപ്പച്ചന്‍ ക്ഷമിച്ചോളും.സിപ്പൂനോട് ആവുന്നത് പറഞ്ഞതാ,ഇപ്പൊ പോകണ്ടാ,ടിക്കറ്റ് വില ഒക്കെ കൂടുതലാ എന്നൊക്കെ. അതെങ്ങനാ,അമ്മായി അപ്പനും അമ്മേം സില്‍വര്‍ ജൂബിലി കൊണ്ടാടുമ്പോള്‍ അതിനു സാക്ഷ്യം വഹിച്ചല്ലേ പറ്റു.ഭാര്യ സിപ്പു നേരത്തെ പോയി. നമ്മള് പിന്നെ പതുക്കെ ചെന്നാ മതിയല്ലോ. ടിക്കറ്റ് നോക്കിയപ്പോ ഏറ്റവും കുറവ് ഉള്ളത് നോക്കി എടുത്തു.കുറെ കറങ്ങി പോയാലെന്താ, ദിനാര്‍...