"ആടുജീവിതം" എന്ന പ്രശസ്ത നോവലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ ശ്രീ.ബെന്യാമിനെ യൂത്ത് ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 27 നു കുവൈറ്റിലെ അബ്ബാസിയയില്‍ വെച്ച് ആദരിച്ചു. ചടങ്ങില്‍ കുവൈറ്റിലെ സാഹിത്യ , സാമൂഹ്യ മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളോടൊപ്പം സാഹിത്യ ആസ്വാദകരും പങ്കെടുത്തു."ആടുജീവിതം" എന്ന കൃതിയെ ആസ്പദമാക്കി, രക്തം ചുരത്തുന്ന ആട് ജീവിതങ്ങള്‍ എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും,...