Apr 8, 2011

പട്ടരുടെ ശാപം!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് ഏപ്രില്‍ മാസം .

എറണാകുളം കേന്ദ്രമായുള്ള ഒരു മാര്‍ക്കടിംഗ് കമ്പനിയില്‍ ആയിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. പെരുമ്പാവൂര്‍ ഏരിയ വര്‍ക്ക്‌ ചെയ്യാന്‍ ആയിരുന്നു ആ മാസത്തെ സെയില്‍സ് മീറ്റിങ്ങും അതിനോടനുബന്ധിച്ചു നടത്താറുള്ള ആചാര വെടിക്കും ശേഷം ഞങ്ങളുടെ ഡിവിഷണല്‍ മാനേജെരുടെ തീരുമാനം. പല ലോഡ്ജുകളും പോയി നോക്കിയെങ്കിലും ഞങ്ങള്‍ക്ക് അവസാനം ബോധിച്ചത്, ലിസി ലോഡ്ജ് ആയിരുന്നു. ഒരു മതില്‍ അപ്പുറത്ത് തന്നെ ടി.ടി.സി സ്കൂള്‍ .പിന്നെ ലോഡ്ജിന്റെ പുറകില്‍ തന്നെ പെണ്ണുങ്ങളുടെ ഹോസ്റ്റലും.ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം.വാടക അല്‍പ്പം കൂടിയാലും ഇത് മതി..ഇതു മതി എന്ന് എല്ലാരും ഒരേ സ്വരത്തില്‍.രണ്ടു മൂന്നു മാസം സമയം ഉണ്ടല്ലോ.ഏതെങ്കിലും ഒരെണ്ണം തടയും എന്ന് ഞങ്ങള്‍ എല്ലാരും മനസ്സില്‍ ഓര്‍ത്തു!ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍,പിന്നെ സോണി, അനൂപ്‌,പട്ടര്‍ എന്ന് വിളിക്കുന്ന രാമസ്വാമി. പിന്നെ ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ സുമേഷ്.


കാലത്തെ ടൈ ഒക്കെ കെട്ടി ലോഡ്ജിന്റെ താഴത്തെ വരാന്തയിലും ഒക്കെ എല്ലാവരും നടപ്പോട് നടപ്പ്. ടൈ കെട്ടിയ സാറന്മാരെ കടാക്ഷിക്കാനും ഒക്കെ പെണ്ണുങ്ങളും കൂടി തുടങ്ങിയപ്പോള്‍, ബി. പി. കൂടിയത് ഗ്രൂപ്പ് ലീഡറിനായിരുന്നു .കാരണം ആചാര വെടി കൂടുതല്‍ സഹിക്കേണ്ടത് അങ്ങോര്‍ ആയിരുന്നല്ലോ."എടാ,വായിനോട്ടം ഒക്കെ ബ്രേക്ക്‌ ടൈമില്‍ ആയിക്കോ.കാലത്തെ പണിക്കു പോകാന്‍ നോക്ക്" എന്നൊക്കെ പറയും എങ്കിലും, സുമേഷും അതില്‍ ഒട്ടും മോശം ആയിരുന്നില്ല. ഞങ്ങളെക്കാള്‍ ഒക്കെ സീനിയര്‍ ആയിരുന്നകൊണ്ട് സുമേഷ് കണ്ടെത്തിയത് ഒരു ടീച്ചറെ ആയിരുന്നു !

ഹോസ്റ്റല്‍ നടത്തിയിരുന്ന ടീച്ചറുടെ മകന്‍ ബിനീഷും ആയി ഞങ്ങള്‍ പെട്ടെന്ന് തന്നെ അടുത്തു. ഹോസ്ടലിന്റെ അടുത്ത് പോകാനും, പെണ്ണുങ്ങളെ ഒക്കെ അടുത്ത് കാണാനും ഒക്കെ ഒരു മാര്‍ഗം വേണമല്ലോ. എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാക്കി ഓരോരുത്തരായി ടീച്ചറിന്റെ വീട്ടില്‍ പോകും.

കൂടത്തില്‍ ഒരു അതിസുന്ദരി ഉണ്ടായിരുന്നു.അവളെ ഞങ്ങള്‍ "പച്ച " എന്ന് വിളിച്ചു.മിക്കവാറും പച്ച ചുരിദാറോ, പച്ച പാവാടയും ബ്ലൌസുമോ അല്ലെങ്കില്‍ പച്ച ഹാഫ് സാരിയോ ആയിരിക്കും അവളുടെ വേഷം.അവളുടെ പേര് ശ്രീജ എന്നായിരുന്നു എന്ന വിവരം ചോര്‍ത്തി തന്നത് ബിനീഷ് ആയിരുന്നു. എന്നിട്ടും അവളെ റെഫര്‍ ചെയ്യാന്‍ പച്ച എന്ന വാക്ക് തന്നെ ഞങ്ങള്‍ ഉപയോഗിച്ചു. എല്ലാരും തന്നെ പച്ചയിലേക്ക് തന്നെ കോന്‍സെന്‍റ്ട്രേറ്റ് ചെയ്തപോലായി. പച്ച ആണെകില്‍ ആരോടും മുഷിച്ചില്‍ കാട്ടിയില്ല.ടൈ കെട്ടിയ ചേട്ടന്മാര്‍ എല്ലാരോടും ചിരിച്ച മുഖം തന്നെ കാട്ടി.എല്ലാവരും കരുതി പച്ച ലൈന്‍ ആയതു അവരോടു ആയിരുന്നു എന്ന്. പരസ്പരം പാര വെച്ചും,അവളുടെ മുന്നില്‍ ആളായും മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയും ഒക്കെ ഞങ്ങള്‍ മത്സരിച്ചു.

വിഷുവിന്റെ തലേന്ന് വര്‍ക്ക്‌ കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ഉണ്ട് എന്റെ റൂമില്‍.പിന്നെ ബിനീഷും .കുരങ്ങു ചത്ത കുറവനെ പോലെ രാമസ്വാമി. ബിനീഷ് ആണ് എഴുത്ത് എടുത്തു തന്നത്. അത് പച്ചയുടെ എഴുത്തായിരുന്നു. ബിനീഷിനോട് ചോദിച്ചു അവള്‍ എന്റെ പേരും അഡ്രസ്സും വാങ്ങി പോസ്റ്റ്‌ വഴി ലോഡ്ജിലേക്ക് അയച്ചതായിരുന്നു എന്ന് എഴുത്ത് പരിശോധിച്ചപ്പോള്‍ തന്നെ പിടികിട്ടി.ഇനി നമ്മക്കിട്ടു ആരെങ്കിലും പണിതതാണോ എന്നറിയണമല്ലോ.

ടി. ടി. സി. ക്ലാസ്സ്‌ അടുത്ത മാസം തീരും എന്നും അത് കഴിഞ്ഞു വീട്ടില്‍ കല്യാണം ആലോചിച്ചു വരാമോ എന്നും ആയിരുന്നു പച്ചയുടെ എഴുത്തിന്റെ സാരം. അപ്പൊ പച്ച എന്റെ തലേല്‍ ആയി ! ചുമ്മാ ടൈം പാസ്‌ ആയിരുന്നു എന്ന് കൊച്ചിന് അറിയില്ലല്ലോ. പിന്നെ ..കല്യാണം ! ബെസ്റ്റ് !പക്ഷെ ഞാന്‍ അത് പുറത്തു പറഞ്ഞില്ല.ഇവന്മാരുടെ ഇടയില്‍ ഒന്ന് ആളാവേണ്ടത് എന്റെ ആവശ്യം ആയിരുന്നല്ലോ .

പ്രേമം സാക്ഷാല്‍ക്കരിച്ചതിന്റെ ചെലവ് രണ്ടു ഫുള്‍ ഓസീയാര്‍. പിന്നെ അടിമാലി എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുട്ടപ്പായി ചേട്ടന്റെ തട്ടുകടയില്‍ ഫുഡ്‌. എല്ലാവനും നല്ല ഫിറ്റ്‌.പ്രേമം പോളിഞ്ഞതിന്റെ വിഷമത്തില്‍ രാമസ്വാമിക്ക്‌ വേണ്ടി സോണി "സുമംഗലി നീ ഓര്‍മ്മിക്കുമോ " എന്ന ഗാനം രണ്ടു പ്രാവശ്യം പാടി. വെള്ളം അടിച്ചു വീലായപ്പോള്‍ ബിനീഷ് ആ സത്യം പറഞ്ഞു.പച്ചയെ കഴിഞ്ഞ ഒരു വര്‍ഷമായി അവനും പ്രേമിച്ചു കൊണ്ടിരിക്കുകയിരുന്നു എന്ന് !


ടിച്ചു പെരുത്ത്‌ കഴിഞ്ഞപ്പോള്‍ പട്ടര്‍ വയലന്റ് ആയി. പച്ചക്ക് ഒരു ജീവിതം കൊടുക്കാം എന്നൊക്കെ ഓര്‍ത്തിരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എനിക്കും വിഷമമായി. ഇവന് ഇത്രക്കും അസ്ഥിയില്‍ പിടിച്ചിരുന്നു എന്ന് ആരറിഞ്ഞു . എങ്കില്‍ ഞാന്‍ പിന്‍മാറാം എന്ന് പറഞ്ഞപോള്‍ പട്ടര്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി പോയി.

പിറ്റേന്ന് വിഷു ആണല്ലോ.ഞാനും സുമേഷും കൂടി രാത്രി തന്നെ വീട്ടില്‍ പോകാന്‍ ഇറങ്ങി. രണ്ടു പേരും നല്ല ഫിറ്റ്‌. ഒരു വിധത്തില്‍ രണ്ടു പേരും ടൂ വീലര്‍ ഓടിച്ചു എറണാ കുളത്തേക്ക് . സമയം പത്തുമണി കഴിഞ്ഞിരുന്നു. ആലുവാ എത്തിയപ്പോഴാണ് ഞാന്‍ എങ്ങനെയോ ബൈക്കില്‍ നിന്നും വീണത്‌. സുമേഷ് വന്നു പിടിച്ചു എഴുന്നെല്പിച്ചപ്പോള്‍, നെറ്റി പൊട്ടി ചോര വരുന്നു. ഞങ്ങള്‍ നേരെ ആലുവയില്‍ ഉള്ള ഒരു ഹോസ്പിറ്റലില്‍ എത്തി ഡ്രസ്സ്‌ ചെയ്തു. ഡോക്ടര്‍ നിര്‍ബന്ധമായി പറഞ്ഞത് കൊണ്ട് അന്ന് രാത്രി എന്നെ അവിടെ കിടത്തിയിട്ട് സുമേഷ് നേരെ വീട്ടില്‍ പോയി. ഏകദേശം മുപ്പതിനായിരം രൂപ കളക്ഷന്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അതുമായി പോകണ്ട എന്ന് ഞാന്‍ തന്നെ പറഞ്ഞതിനാല്‍ അതും അതിന്റെ ഇന്‍ വോയിസുകളും എന്റെ കൈയില്‍ തന്നു.

അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും, മുറിയില്‍ നിറയെ പോലീസ്. അവര്‍ എന്നെ താഴെ കൊണ്ടുപോയി. എന്തിനു എന്ന് ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല. താഴെ ചെന്നപോള്‍ ഒരുപാട് പോലീസ് വണ്ടികള്‍ . എന്നെ അവര്‍ എറണാകുളത്തേക്കു കൊണ്ടുപോയി..

രാത്രി മുഴുവനും, കാലത്തെയും തിരിച്ചും മറിച്ചും ചോദ്യങ്ങള്‍. തലേന്ന് രണ്ടു മുഖം മൂടികള്‍ എറണാകുളത് ഒരു ജൂവലറി അടക്കുന്ന സമയത്ത് പടക്കം ഒക്കെ എറിഞ്ഞു കുറെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തുവത്രേ . ഇറങ്ങി ഓടിയ വഴിക്ക് ഷട്ടര്‍ മുട്ടി ഒരാളുടെ തല മുറിഞ്ഞതായി വാച്ച് മാന്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ ഉള്ള എല്ലാ ആശുപതിയിലും അവര്‍ സന്ദേശം കൊടുത്തിരുന്നു. അതാണ് പരുക്ക് സാരമുള്ളത് അല്ലാഞ്ഞിട്ടും ആ ദ്രോഹി ഡോക്ടര്‍ കിടക്കാന്‍ പറഞ്ഞത്.ദൈവമേ എന്റെ വിഷു !

ഞാന്‍ പല പ്രാവശ്യം പറഞ്ഞു നോക്കി.ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല എന്നും എന്റെ മേല്‍വിലാസവും, കമ്പനി അഡ്രസ്സും ഒക്കെ കൊടുത്തു ..ഓരോരുത്തരായി ചോദ്യം ചെയ്യല്‍ തന്നെ.എടുത്ത പണം എന്ത് ചെയ്തു? സ്വര്‍ണം എവിടെ ഒളിപ്പിച്ചു എന്നൊക്കെ. ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ ഉടനെ വീണും ചോദിക്കും ആദ്യം മുതല്‍.പിന്നെ എന്റെ കൈയില്‍ ഉള്ള പണം സ്വര്‍ണക്കടയിലേത് ആണെന്ന്. ഇന്‍ വോയിസ് കാണിച്ചിട്ടും കമ്പനി ഐ ഡി കാട്ടിയിട്ടും ഒന്നും ഒരു രക്ഷയും ഇല്ല. ഞാന്‍ കൊടുത്ത അഡ്രസ്‌ അനുസരിച്ച് ഓഫീസ് അന്വേഷിച്ചു പോയ ആള്‍ വിഷു അവധി ആയതു കൊണ്ട് തിരിയെ വന്നു. അന്നൊന്നും മൊബൈല്‍ ഇല്ല.സുമേഷിന്റെ വീടിന്റെ അടുത്തു ഒരു വീട്ടില്‍ വിവരം അറിയിച്ചത് അനുസരിച്ച് സുമേഷ് വേഗം മാനേജരെ കൂട്ടി വൈകുന്നേരം ആയപ്പോഴേക്കും വന്നു. പിന്നെ ആരെ ഒക്കെയോ വിളിച്ചു പറയിപ്പിച്ചു രാത്രിയില്‍ വിട്ടയച്ചു. ദോഷം പറയരുതല്ലോ. വിഷുവിന്റെ അന്ന് ഉച്ചക്ക് നല്ല മീന്‍ വറുത്തത് ഒക്കെ കൂട്ടി സാറുമ്മാര്‍ ചോറ് വാങ്ങി തന്നു.

വീട്ടിലേക്കു പോവാന്‍ തോന്നിയില്ല. നേരെ ലിസി ലോഡ്ജിലേക്ക്.അപ്പോഴതെക്കും അവിടെ വിവരം അറിഞ്ഞിരുന്നു.എല്ലാവരും സഹതപിച്ചു.വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന് ആശ്വസിപ്പിച്ചു.

ഇനി പട്ടരുടെ ശാപം വല്ലോം ആണോ!ബ്രാഹ്മണ ശാപം ഫലിക്കുമെന്നാണ്!ഞാന്‍ പട്ടരോട് ചോദിച്ചു. "പച്ച എന്നെ പ്രേമിച്ചത് കൊണ്ട് നീ എന്നെ മനസ്സറിഞ്ഞു പ്രാകിയൊന്നും ഇല്ലല്ലോ അല്ലെ? അല്ല .... ഇത്രേം വലിയ ഒരു ഏടാകൂടത്തില്‍ പെട്ടത് കൊണ്ട് ചോദിച്ചതാ! "

പട്ടര്‍ ഒന്ന് ചിരിച്ചു..എന്നിട്ട് ചോദിച്ചു.. പോലീസുകാര്‍ നിന്നെ ഇടിച്ചൊന്നും ഇല്ലല്ലോ അല്ലെ !

37 അഭിപ്രായ(ങ്ങള്‍):

മൻസൂർ അബ്ദു ചെറുവാടി said...

ഛെ ..മോശായില്ലേ ..
വിഷുവായിട്ട്‌ രണ്ടിടിയും കിട്ടിയിരുന്നെങ്കില്‍ സദ്യ കേമാവില്ലായിരുന്നോ.
നന്നായി ട്ടോ . രസകരം

Unknown said...

pattarude shaapamo atho oru vishuvinde nombarappikkunna oormakalo?

MOIDEEN ANGADIMUGAR said...

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നെയായിരിക്കും ഇത്.

ചാണ്ടിച്ചൻ said...

പച്ച ഇപ്പോ എവിടെയുണ്ട്...അതറിയാഞ്ഞിട്ട്‌ എനിക്കൊരു പരവേശം :-)

രമേശ്‌ അരൂര്‍ said...

ഇത് ലൈന്‍ വേറെ ആണല്ലോ ശശീ ..ആദ്യം ഒരു വീസിയാര്‍ മോഷണം ,ഒളിപ്പിച്ചു കടത്തല്‍ .ഗൂഡാലോചന കുറ്റം ,ഇപ്പോളിതാ കള്ളുകുടിച്ചു കുന്തം മറിഞ്ഞു സ്വര്‍ണക്കട കൊള്ളയടിച്ചു പോലീസ് പിടിയിലായിട്ടു .നമ്മളെ പറ്റിക്കാന്‍ ഒരു പ്രേമ കഥ യുമായി വരുന്നു ,,അതും പോരാഞ്ഞു അവള്‍ ഇങ്ങോട്ട് വന്നു പ്രേമിച്ചു കത്ത് തന്നിട്ടും "ഹേയ് ഞാനാ ടൈപ്പല്ല "എന്ന് പുളുവടിക്കുന്നു,,ശശീ വേണ്ട കേട്ടാ വേണ്ട ..അതിരിക്കട്ടെ ആ അനാഘാത കുസുമം ഇപ്പോള്‍ എവിടെയുണ്ടെന്ന് വല്ല വിവരവും ഉണ്ടോ ?

ഷമീര്‍ തളിക്കുളം said...

ശരിക്കുമൊരു അല്ക്കുല്‍ത്തു ടീമായിരുന്നു,ല്ലേ...? തരികിട പാര്ടീസ്...!
കൊള്ളാം, നന്നായിട്ടോ....

Hashiq said...

"ടി. ടി. സി. ക്ലാസ്സ്‌ അടുത്ത മാസം തീരും എന്നും അത് കഴിഞ്ഞു വീട്ടില്‍ കല്യാണം ആലോചിച്ചു വരാമോ എന്നും ആയിരുന്നു പച്ചയുടെ എഴുത്തിന്റെ സാരം. " !!!! അമ്പട പുളുസൂ............... എന്താന്നറിയില്ല... ഈ ചൊമലയില്‍ വെള്ള കുത്തുള്ള ടൈ ഒക്കെ ഇട്ട് സിമ്പിളായി നടക്കുന്ന ചെറുപ്പക്കാരെ പെമ്പിള്ളേര്‍ക്ക് ഇഷ്ടമാണെന്നാ തോന്നണെ.... ആ.......... കാക്ക തൂറീന്നാ തോന്നണെ............

ഋതുസഞ്ജന said...

Vishu nu thallu kittiyath sathyamakum. Police ne kuttam parayan kazhiyumo? Hey.. Orikkalumilla. But pacha ingane oru letter.. I cant belive. Allel aval sundari aayirikkilla

സീത* said...

ശ്ശൊ...എന്നാലും ന്റെ പച്ചേ....ഹിഹി

വെള്ളരി പ്രാവ് said...

ഹോ..നമ്മള് പേടിച്ചു പോയിട്ടോ..നമ്മുടെ സ്വദേശം പെരുമ്പാവൂര്‍തന്നെ ആണേ....നമ്മളും ഒരു ടീചെരിനു പഠിച്ചതാണ്...."പച്ചക്കിളി" എന്ന് ഇരട്ടപ്പെരുണ്ടായിരുന്നു ആ കാലഘട്ടത്തില്‍(യുണിഫോറം പച്ചയാര്‍ന്നു അതാണ്‌ട്ടോ.) .....പക്ഷെ ഒരു വ്യെത്യാസം മാത്രം കത്തെഴുതി പരിചയമില്ലായിരുന്നു....(വായിച്ചേ പരിചയമുള്ളൂ..എന്ന് കരുതുന്നവര്‍ക്ക് നൂറു മാര്‍ക്ക് ) എന്തായാലും..ആ ടീച്ചറുടെ പേര് ശ്രീജാന്നു കേട്ടപ്പോളാ സമാധാനായീത്.എന്തായാലും എന്‍റെ നാടിന്‍റെ കഥ പറഞ്ഞ കാരണം തന്നേക്കാം ടീച്ചറുടെ വക നൂറില്‍" തോന്നുറ്റി ഒമ്പത് കാല് "മാര്‍ക്ക്.....(ഹും...യെന്നാലും അന്നത്തെ ആ സ്വര്‍ണം യെവിട്യ വെച്ചെന്ന് പറയാര്‍ന്നു....ഹേ ഞങ്ങള്‍ക്കൊന്നും വേണ്ടട്ടോ.)

SHANAVAS said...

വളരെ രസകരമായി അനുഭവം പറഞ്ഞു.പക്ഷെ ആ സ്വര്‍ണം എവിടെയാ?

SHANAVAS said...
This comment has been removed by the author.
kaitharan said...

ennittu aa pacha chellakkilikku enthu sambhavichu ennu para... gochu gallan

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ചെറുവാടി..ആദ്യമായി എത്തി അഭിപ്രായം പറഞ്ഞതിന്..

നന്ദി..വിനു..രണ്ടും !
നന്ദി മൊയ്ദീന്‍

നന്ദി..ചാണ്ടി കുഞ്ഞേ..പരവേശം വേണ്ട..പച്ചയുടെ മൂത്ത മോള്‍ പത്താം ക്ലാസ്സ്‌ തോറ്റു നില്‍ക്കുന്നു !

നന്ദി രമേഷ്ജി..ആ കുസുമം ഇപ്പൊ " അനാഘാത" അല്ല !

നന്ദി ഷമീര്‍ .എഴുതാന്‍ പറ്റാത്ത തരികിടകള്‍ അന്ന് കൂടുതലും !

നന്ദി..ഹാഷിക്ക്. ഒരു തിരുത്ത്...ചെറുപ്പക്കാരന്‍ അല്ല...ഇങ്ങനെ സിമ്പിള്‍ ആയി വേഷം ധരിക്കുന്നെ മധ്യ വയസ്കാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം ആകുമോ ?

നന്ദി കിങ്ങിനിക്കുട്ടി...അടിപൊളി കമന്റു !

നന്ദി..സീത..ആദ്യമായുള്ള ഈ വരവിനും..കമന്റിനും.

നന്ദി ഷീബാജി..ഞെട്ടണ്ട കേട്ടോ..സ്ഥലം പെരുമ്പാവൂര്‍ എന്ന് വെറുതെ എഴുതിയന്നെ ഉള്ളു..പക്ഷെ അടുത്ത സ്ഥലം തന്നെ !പിന്നെ പേര് ശ്രീജ എന്നും അല്ല കേട്ടോ !പെരുമ്പാവൂര്‍ കുറെ നാള്‍ താമസിച്ച സ്ഥലമാണ്..കാലടിക്ക് തിരിയുന്ന ജമ്ക്ഷനടുത്തുള്ള അപ്സര ഹോട്ടലില്‍ കയറി അവിടുത്തെ സ്പെഷ്യല്‍ മട്ടന്‍ എത്രയോ തവണ തട്ടിയിരിക്കുന്നു. !

നന്ദി . ഷാനവാസ് ഭായ്..സ്വര്‍ണം രണ്ടു ദിവസത്തിനകം തന്നെ കണ്ടു പിടിച്ചു...എന്നിട്ടല്ലേ കേസില്‍ നിന്നും ഊരിയത്.

നന്ദി..കൈതാരന്‍..പച്ചയുടെ മൂത്ത മോള്‍..ഹി ഹി.

പഞ്ചാരകുട്ടന്‍ -malarvadiclub said...

അപ്പോള്‍ പച്ച മാഷിന്റെ വീട്ടില്‍ ഉണ്ടോ ഇപ്പോള്‍...കൊച്ചു കള്ളാ

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ഫെനില്‍...ഭാര്യ ഇപ്പൊ ചോദിച്ചേ ഉള്ളു..ആരാ ഈ പുതിയ പച്ച എന്ന് !

sreee said...

പട്ടരുടെ ശാപം ആയിരിക്കും :).(അറിയാവുന്ന ഒരു ശ്രീജ-ടി.ടി.സിക്കാരി-ഉണ്ടല്ലോന്നു ഓർത്തപ്പോഴേക്കുൻ ദേ വില്ലേജ്മാൻ മാറ്റിപ്പറയുന്നു. പേരു ശ്രീജാന്നാല്ല.)

Akbar said...

സത്യത്തില്‍ ആരാ സ്വര്‍ണക്കട മോഷ്ടിച്ചത്; ഹൃദയം മോഷ്ടിച്ചത് കൊണ്ട് ചോദിച്ചതാ. .

അലി said...

പട്ടരിപ്പോഴും സുമംഗലീ നീ ഓർമ്മിക്കുമോ.. പാടി നടക്കുവാണോ.

രസകരമായി വായിച്ചു.

പട്ടേപ്പാടം റാംജി said...

ബിനീഷ്‌ അങ്ങിനെ പറഞ്ഞപ്പോള്‍ ഒഴിഞ്ഞു തരാമെന്നു പറഞ്ഞത്‌ ആത്മാര്‍ത്ഥമായി തന്നെയാണോ. അവനെ സുഖിപ്പിക്കാന്‍ നുണ പറഞ്ഞതായിരിക്കും അല്ലെ?

ajith said...

ഏകദേശം സ്വഭാവം മനസ്സിലാവുന്നുണ്ടേ...(ചുമ്മാ തമാശ. സീരിയസ്സായിട്ടെടുക്കരുതേ)

ishaqh ഇസ്‌ഹാക് said...

ഒരു ഗ്രമീണന്റെ പച്ചപ്രേമം..
രസകരമായി പറഞ്ഞപ്പോള്‍ വായിക്കാനും സുഖം..:)

mayflowers said...

എനിക്കിത് വായിച്ചപ്പോള്‍ മനസ്സിലോടിയെത്തിയത് ഇന്‍ ഹരിഹര്‍ നഗറിലെ മുകേഷിനെയും ടീമിനെയുമാണ്‌..
ഏതായാലും പട്ടര്‍ പറഞ്ഞ പോലെ പോലീസിന്റെ ഇടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ശ്രീ.
നന്ദി..അക്ബര്‍

നന്ദി..അലി ഭായ്..പട്ടര്‍ ഇപ്പൊ രാജാ പാര്‍ട്ട്‌ ആയില്ലേ! ഒരു സുന്ദരിയെ തന്നെ കെട്ടി സുഖമായി ജീവിക്കുന്നു.
.
നന്ദി..രാംജി ഭായ്.വല്ലപ്പോഴും നുണ പറയുന്നതില്‍ തെറ്റില്ലെന്നാ...തോന്നുന്നേ !

നന്ദി..അജിത്‌ ഭായ് ...ഇനി എന്തൊക്കെ മനസ്സിലാക്കാനിരിക്കുന്നു !
നന്ദി..ഇസ്ഹാക്

നന്ദി..മെയ്‌ഫ്ലവര്‍

Lipi Ranju said...

സത്യം പറ... പോലീസിന്റെ കൈയ്യിന്നു കുനിച്ചുനിറുത്തി എത്ര കുറുബാന കിട്ടി? ഏതായാലും കൂട്ടുകാര്‍ മിടുക്കന്മാരാ... പച്ചയുടെ പേരും പറഞ്ഞു കത്തെഴുതി
ഓസീയാറും ഫുഡും ഒക്കെ ഓസിയില്ലേ...

ചെമ്മരന്‍ said...

പട്ടരുടെ ശാപം വിഷു കൈനീട്ടം! ല്ലെ!

കുസുമം ആര്‍ പുന്നപ്ര said...

വിഷു ആയപ്പോള്‍ പഴയകാര്യങ്ങളോര്‍ത്തതാവും അല്ലേ.
കൊള്ളാം രസാവഹം

ശങ്കരനാരായണന്‍ മലപ്പുറം said...

സാരമില്ല വില്ലേജ് മാനേ!

ചന്തു നായർ said...

ഓർമ്മയിൽ തെളിഞ്ഞ ഒരു വിഷുദിനത്തിന്റെ കഥ ? നാന്നായി. എനിക്കും ഉടായിരുന്നൂപണ്ടൊരു “പച്ച” ഇങ്ങനെ സപ്തവർണ്ണങ്ങൾ കൂടുകെട്ടിയ യൌവ്വനം എല്ലാവർക്കുമുണ്ടാകും, അതൊക്കെ ഓർമ്മിക്കാൻ ഈ സംഭവ കഥ ഉപകാരപ്പെട്ടു. പച്ച എന്ന് വിളിപ്പേരുണ്ടായിരുന്ന ഷീബയുടെ കമന്റും ഇഷ്ടപ്പെട്ടു... നല്ല വായന തന്നതിന് ഭാവുകങ്ങൾ..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ലിപി...കുറുബാന കിട്ടിയില്ല എന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലലോ ഭഗവാനെ !

നന്ദി..ചെമ്മാരന്‍...ഈ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും..

നന്ദി..കുസുമം ജി..
നന്ദി..ശങ്കര്‍ ജി..

നന്ദി..ചന്തുവേട്ടാ..ഈ പോസ്റ്റിലൂടെ കുറെ പേരെ എങ്കിലും പഴയ കാലത്തിലേക്ക് ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കാന്‍ സഹായിച്ചു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം..

Yasmin NK said...

നന്നായിട്ടുണ്ട്. ആ പെണ്ണും ഒരു രസത്തിനു ഇയാളെ പ്രേമിച്ചതായിരിക്കും ഹല്ല പിന്നെ...

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayi ee vythyasthamaya pranaya katha...... hridayam niranja vishu aashamsakal.................

jyo.mds said...

എല്ലാ വിഷുവിനും ഈ അനുഭവം മനസ്സില്‍ വന്നുണ്ടാവും അല്ലേ? എന്നിട്ട് പച്ചയെ എങ്ങിനെ നിരസിച്ചു.?

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മുല്ല..ചിലപ്പോ ആരിക്കും ! പെണ്ണുങ്ങളുടെ മനസ്സല്ലേ...ആര്‍ക്കു പ്രവചിക്കാന്‍ പറ്റും !

നന്ദി ജയന്‍..

നന്ദി..ജ്യോ...പച്ച തന്നത്താന്‍ ഒഴിഞ്ഞു പോയി എന്ന് പറയുന്നതാവും ശരി ! അത് കൊണ്ട് പച്ച രക്ഷപെട്ടു....ഹി ഹി !

anju nair said...

ennal ee vishu happy avatte.....hi hi

വി കെ ബാലകൃഷ്ണന്‍ said...

ഞാന്‍ വി.കെ.ബാലകൃഷ്ണന്‍. ബൂലോകത്ത് ഞാനൊരു ബാലന്‍. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പച്ച, പ്രേമലേഖനം, പോലീസ് പിടിക്കല്‍,
സ്വര്‍ണം അടിച്ചു മാറ്റല്‍
എന്തോ എവിടെയോ ചീഞ്ഞു നാറുന്നു.

ആകെ മൊത്തം ടോട്ടല്‍ തരികിട