ഏറെ കൊട്ടിഖോഷിച്ചു പുറത്തിറങ്ങിയ ഐ ആക്സ് 4 ഒരു പരാജയമെന്ന് പൊതുവേ ഉള്ള വിലയിരുത്തല്‍. ലോഞ്ചിനോടനുബന്ധിച്ചു വലിയ മീഡിയ കവറേജ് ആയിരുന്നു ഐ ആക്സിനു കിട്ടിയിരുന്നത്. എന്നാല്‍ പുറത്തിറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ന്യൂ ജെനെരഷന്‍ കോടാലിക്കു വളരെ മോശം അഭിപ്രായം ആണ് നാടെങ്ങും. ഭൂരിഭാഗം റിവ്യൂ പറയുന്നത് ഐ ആക്സ് 4 വെറും വെടക്ക് സാധനം ആണെന്നാണ്. പ്രധാനമായി ചൂണ്ടിക്കനിക്കപെടുന്ന പ്രശനം കോടാലി ഉപയോഗിക്കുമ്പോള്‍ കൈകള്‍ക്ക് മരവിപ്പ് അനുഭവപ്പെടുന്നു എന്നുള്ളതാണ്...