പുതു ഞായറാഴ്ചയായതിനാൽ മലയാറ്റൂർ കുരിശുമലയിൽ തിരക്ക് വളരെ കൂടുതലായിരുന്നു.വലിയ ഉരുളൻകല്ലുകൾക്കിടയിലൂടെ മലകയറാൻ അമ്മച്ചി നന്നേ പണിപ്പെട്ടു.എന്നാൽ, മരക്കുരിശു കൈകളിൽ ഏന്തിയതിനാൽ അമ്മച്ചിക്ക് ഒരു കൈത്താങ്ങ് കൊടുക്കാൻ എനിക്ക് സാധിച്ചില്ല.വയ്യാതിരിക്കുന്ന ഈ സമയത്ത് കുരിശുമല കയറേണ്ട എന്ന് പറഞ്ഞിട്ട് അമ്മച്ചി സമ്മതിച്ചുമില്ല.പ്രായാധിക്യം മൂലം ഇനി ഒരുവേള അത് നടന്നില്ലെങ്കിലോ എന്ന് അമ്മച്ചി വിചാരിച്ചോ?
നടന്നു തളർന്നു ഞാൻ,ഒരു ഒടിഞ്ഞുവീണ മരത്തിൽ ഇരുന്നപ്പോൾ അമ്മച്ചി എന്നെ കടന്നു...