Dec 23, 2012

ഒരു (ഫേക്ക്) പെണ് ബ്ലോഗറുടെ മാനസിക സംഘര്‍ഷങ്ങള്‍

തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"   ഡോക്റ്റര്‍ .. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗറാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി  പരിപ്പുവട എന്ന ബ്ലോഗില്‍ ഞാന്‍ എഴുതുന്നു. ആദ്യമൊക്കെ ആളുകള്‍ വരികയും കമന്റിടുകയും ഒക്കെ ചെയ്തിരുന്നു.  ഇപ്പൊ കുറെ ആയി കമന്റുകള് വളരെ കുറവ്. സൈറ്റിലെ ട്രാഫിക് കുറവ്, ആളുകള്‍ പണ്ടേപ്പോലെ ഗൌനിക്കുന്നില്ല...

Dec 3, 2012

കല്യാണസൌഗന്ധികം - ഓമനക്കുട്ടന്‍ പ്രാവിന്കൂട്‌ പി. ഓ.

ബിജുക്കുട്ടനോടാണോ  ധര്‍മ്മജനോടാണോ ഓമനക്കുട്ടന് കൂടുതല്‍ സാമ്യം എന്ന് ചോദിച്ചാല്‍, ധാത്രിയാണോ ഇന്ദുലേഖയാണോ മുടി വളരാന്‍ നല്ലത് എന്ന് ചോദിക്കുന്നത് പോലെയാകും.മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാ യുവാക്കളുടെയും ( ഇരുപതു കാര്‍ ക്ഷമിക്കണം , കേരളത്തിലെ പ്രമുഖ യുവജന സംഘടനയുടെ നിയമാവലി പ്രകാരം 45 വയസ്സുവരെ യുവാക്കള്-‍ എന്നെ പറയാവൂ ) പ്രധാന പ്രശ്നമാകുന്ന കല്യാണം ആലോചന എന്ന അതിഭയങ്കരമായ പ്രോസസ്സില്‍ ആണ് ഓമനക്കുട്ടന്‍. റൊട്ടി...