Aug 11, 2012

ദേവികയുടെ ഇരുപതുരൂപ

"സത്യം പറയണം..സത്യമേ പറയാവൂ..സത്യം പറഞ്ഞാല്‍ മോളെ അപ്പാ ഒന്നും ചെയ്യില്ല..ഈ പണം മോള്‍ അപ്പായുടെ പേഴ്സില്‍ നിന്നും എടുത്തതല്ലേ?"നാലാമത്തെ തവണ ഈ ചോദ്യം ചോദിക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു,മകള്‍ അങ്ങനെ ചെയ്യില്ല എന്ന്. എങ്കിലും ഒരു എട്ടു വയസ്സുകാരിക്ക് എവിടെ നിന്നും ഇരുപതു രൂപ കിട്ടാന്‍ എന്നത് എന്നെ വേവലാതിപ്പെടുത്തി.ഇനി ഒരു പക്ഷെ അവള്‍ എന്റെ പേഴ്സില്‍ നിന്നോ, അമ്മച്ചിയുടെ കാല്‍പ്പെട്ടിയില്‍ നിന്നോ അതുമല്ലെങ്കില്‍ മേഴ്സിയുടെ കൈയില്‍നിന്നോ...