Apr 6, 2012

വേഷപ്രശ്ചന്നരാകുന്ന അടക്കകള്‍

ഇടുക്കി കലക്ടറെറ്റിലെ രണ്ടാം നിലയില്‍ ഒരു തൂണില്‍ ചാരി,അകലെയുള്ള മലനിരകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അമ്മച്ചി.. വെളുപ്പിനെ ഉണര്‍ന്നു കടുത്തുരുത്തിയില്‍ നിന്നും ആദ്യ വണ്ടിക്കു പാലാ..അതിനു ശേഷം അവിടുന്ന് തൊടുപുഴയ്ക്ക് അടുത്തത്.പിന്നെ മൂന്നാമതൊരു വണ്ടിക്കു പൈനാവില്‍ എത്തിയപ്പോഴേക്കും അമ്മച്ചി തളര്‍ന്നിരുന്നു.ബസ്സില്‍ ഒരുപാടുനേരം ഇരുന്നതുകൊണ്ടാവനം,അമ്മച്ചിയുടെ കാലില്‍ നീരുള്ളതുപോലെ എനിക്ക് തോന്നി. ഞങ്ങള്‍ക്ക് കാണേണ്ടിയിരുന്ന ഉദ്യോഗസ്ഥന്‍ പതിനോന്നുമണിയായിട്ടും എത്തിയിട്ടുണ്ടായിരുന്നില്ല. ഈയാഴ്ച ഇത് രണ്ടാം തവണയായിരുന്നു...