Dec 23, 2012

ഒരു (ഫേക്ക്) പെണ് ബ്ലോഗറുടെ മാനസിക സംഘര്‍ഷങ്ങള്‍

തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട് ഡോ .ഫെര്ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. "എന്തുവാ തന്റെ പ്രശ്നം ?"   ഡോക്റ്റര്‍ .. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗറാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി  പരിപ്പുവട എന്ന ബ്ലോഗില്‍ ഞാന്‍ എഴുതുന്നു. ആദ്യമൊക്കെ ആളുകള്‍ വരികയും കമന്റിടുകയും ഒക്കെ ചെയ്തിരുന്നു.  ഇപ്പൊ കുറെ ആയി കമന്റുകള് വളരെ കുറവ്. സൈറ്റിലെ ട്രാഫിക് കുറവ്, ആളുകള്‍ പണ്ടേപ്പോലെ ഗൌനിക്കുന്നില്ല...

Dec 3, 2012

കല്യാണസൌഗന്ധികം - ഓമനക്കുട്ടന്‍ പ്രാവിന്കൂട്‌ പി. ഓ.

ബിജുക്കുട്ടനോടാണോ  ധര്‍മ്മജനോടാണോ ഓമനക്കുട്ടന് കൂടുതല്‍ സാമ്യം എന്ന് ചോദിച്ചാല്‍, ധാത്രിയാണോ ഇന്ദുലേഖയാണോ മുടി വളരാന്‍ നല്ലത് എന്ന് ചോദിക്കുന്നത് പോലെയാകും.മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാ യുവാക്കളുടെയും ( ഇരുപതു കാര്‍ ക്ഷമിക്കണം , കേരളത്തിലെ പ്രമുഖ യുവജന സംഘടനയുടെ നിയമാവലി പ്രകാരം 45 വയസ്സുവരെ യുവാക്കള്-‍ എന്നെ പറയാവൂ ) പ്രധാന പ്രശ്നമാകുന്ന കല്യാണം ആലോചന എന്ന അതിഭയങ്കരമായ പ്രോസസ്സില്‍ ആണ് ഓമനക്കുട്ടന്‍. റൊട്ടി...

Nov 13, 2012

മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത്

പ്രിയ മന്ത്രിജീ, ഫേസ് ബുക്ക്‌ ഗുണ്ടകളുടെ ചീമുട്ട ആക്രമണത്തില്‍ തളരാതെ, ഇത്രയും കഷ്ട്ടപ്പാടുകള്‍ സഹിച്ചു അങ്ങ് ഞങ്ങളെ സന്ദര്‍ശിക്കാന്‍ വന്നതില്‍ ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു..താങ്കള്‍ പേടിച്ചു സന്ദര്‍ശനം മാറ്റി എന്നും,തിരിച്ചു  പോയപ്പോള്‍ സന്ദര്‍ശനം  വെട്ടിച്ചുരുക്കി   എന്നും, അതൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്ക് ഇത്രയും സ്ട്രോങ്ങ്‌ ആയതു കൊണ്ടാണെന്നും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും...

Oct 9, 2012

പാപത്തിന്റെ ശമ്പളം മരണമത്രേ..

തമ്പാനൂര്‍   സ്റ്റേഷനില്‍ കൊല്ലത്തേക്കുള്ള    വണ്ടി കാത്തിരിക്കവേ,ഒരു ശരാശരി  ഇന്ത്യക്കാരന്‍ തന്റെ  ആയുസ്സിന്റെ നാലില്‍  ഒന്ന് ചിലവഴിക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ അല്ലെങ്കില്‍   ബസ് സ്റ്റേഷനിലാണെന്ന്  ആരോ പറഞ്ഞത്  ഞാന്‍ ഓര്‍ത്തു പോയി.. റെയില്‍വേ സ്റെഷനുകള്‍  എന്നും  എനിക്ക് പ്രിയപ്പെട്ടതായിരുന്നു.ചെറിയ ദൂരങ്ങള്‍ക്കുപോലും  ഞാന്‍  തീവണ്ടിയെ ആശ്രയിച്ചു.  അവിടം...

Aug 11, 2012

ദേവികയുടെ ഇരുപതുരൂപ

"സത്യം പറയണം..സത്യമേ പറയാവൂ..സത്യം പറഞ്ഞാല്‍ മോളെ അപ്പാ ഒന്നും ചെയ്യില്ല..ഈ പണം മോള്‍ അപ്പായുടെ പേഴ്സില്‍ നിന്നും എടുത്തതല്ലേ?"നാലാമത്തെ തവണ ഈ ചോദ്യം ചോദിക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു,മകള്‍ അങ്ങനെ ചെയ്യില്ല എന്ന്. എങ്കിലും ഒരു എട്ടു വയസ്സുകാരിക്ക് എവിടെ നിന്നും ഇരുപതു രൂപ കിട്ടാന്‍ എന്നത് എന്നെ വേവലാതിപ്പെടുത്തി.ഇനി ഒരു പക്ഷെ അവള്‍ എന്റെ പേഴ്സില്‍ നിന്നോ, അമ്മച്ചിയുടെ കാല്‍പ്പെട്ടിയില്‍ നിന്നോ അതുമല്ലെങ്കില്‍ മേഴ്സിയുടെ കൈയില്‍നിന്നോ...

Jul 12, 2012

രായേഷ് കുമാര്‍ AKA മൈദാമൊയ്തു

അന്നൊരു ബസ് സമരം ആയിരുന്നു.കോളേജില്‍ നിന്നും നടന്നു വീട്ടിലേക്കു പോകുകയായിരുന്നു ഞാന്‍. ആന വണ്ടികള്‍ വല്ലപ്പോഴും ആളെ കുത്തി നിറച്ചു വന്നാലും നിര്‍ത്താതെ പോകും. പിന്നെ മണല്‍ കയറ്റി പോകുന്ന ലോറികള്‍ക്ക് ഒക്കെ ആണൊരു പ്രതീക്ഷ. അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ഫിയറ്റ് കാര്‍ വന്നു നിര്‍ത്തുന്നത്. നോക്കിയപ്പോള്‍ മൈദാ മൊയ്തു എന്ന് വട്ടപ്പേരുള്ള രായേഷ് കുമാര്‍(പഴയ കഥ ഇവിടെ വായിക്കാം )കുറേക്കാലം മുന്‍പ് കോട്ടയത്ത്‌ നദിയമൊയ്തു അഭിനയിച്ച പടം ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.ഒരുദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ കുറേപ്പേര്‍ സംസാരിച്ചിരിക്കുമ്പോള്‍...

Jun 7, 2012

മൈത്രേയി മോഹന്റെ പ്രൊഫൈല്‍

വിസാ സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിച്ചശേഷം കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു ആ പേഴ്സ് എന്റെ കണ്ണില്‍ പെട്ടത്. അതെടുത്തു നോക്കണോ അതോ എടുക്കാതെ പോകണോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. ഏതെങ്കിലും സ്വദേശിയുടെതാണെങ്കില്‍ ഉണ്ടായേക്കാമായ പൊല്ലാപ്പുകള്‍ എന്നെ പിന്നോട്ടുവലിച്ചു. കാറില്‍ കയറി ഞാന്‍ അല്‍പ്പ സമയം കൂടി വെറുതെ അതില്‍ തന്നെ നോക്കി..ആരും അത് തിരഞ്ഞു വരാത്തതുകൊണ്ടും, അതില്‍ എന്തെന്നുള്ള ആകാംക്ഷ കൊണ്ടും അവസാനം ഞാന്‍ അതെടുത്തു. കാറിലേക്ക് തിരിയെ കയറും മുന്‍പ് ഞാന്‍ രണ്ടു വശത്തും നോക്കി..ഇല്ല...ആരും പെഴ്സിനായി വരുന്നില്ല...