Nov 21, 2011

കുന്തി ജോസഫും കുചേലന്‍ ജോയിമോനും.

ഹിസ്റ്ററി ക്ലാസിലേക്ക് പ്യൂണ്‍ കടന്നു വന്നപ്പോഴേ അത് ഫീസ്‌ കൊടുക്കാതവരുടെ ലിസ്റ്റ് വായിക്കാനെന്നു എനിക്ക് ഉറപ്പായിരുന്നു . പതിവുപോലെ ഞാനും ജോസഫും എഴുന്നേറ്റു നിന്നു. നാളെ മുതല്‍ ഫീസ്‌ കൊടുക്കാത്തവര്‍ ക്ലാസില്‍ ഇരിക്കേണ്ട എന്ന് സാര്‍ പറഞ്ഞു . മുന്നിലത്തെ ബഞ്ചില്‍ നിന്നും തിരിഞ്ഞിരുന്നു ഞങ്ങളുടെ മുഖത്ത് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഫീസ്‌ കൊടുത്ത കുട്ടികളുടെ മുഖത്ത് നോക്കാനാകാതെ ജോസഫ്‌ മുഖം താഴ്ത്തി .കുന്തി എന്നായിരുന്നു കുട്ടികള്‍ ജോസഫിനെ വിളിച്ചിരുന്നെങ്കിലും...