
മീറ്റിങ്ങിനുശേഷം തിരിയെ ഓഫീസില്‍ എത്തിയപ്പോള്‍ രാധാഭായിയുടെ മൂന്നു മിസ്ഡ് കോളുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞു മാത്രമേ എനിക്ക് തിരിച്ചു വിളിക്കാന്‍ സാധിച്ചുള്ളൂ.രാധാഭായി നാട്ടില്‍ നിന്നും തിരിച്ചെത്തി എന്ന് അറിഞ്ഞിരുന്നെകിലും അതിനു ശേഷം അവരോടു സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.
അസുഖം ആയി നാട്ടില്‍ പോയപ്പോള്‍ ഇനി തിരിയെ വരുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇരുപതു...