
പ്രേമിക്കണം പ്രേമിക്കണം എന്ന അദമ്യമായ ആഗ്രഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന ഒരാളെ ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളു.എബ്രഹാം കുരിയന്‍.അവനെ എബ്രഹാം എന്നൊക്കെ വിളിക്കുന്നതിലും എളുപ്പം കുരിയന്‍ ആയിരുന്നത് കൊണ്ടും,കുരിയന്‍ എന്ന് വിളിക്കുമ്പോള്‍ അവന്റെ അപ്പന് പറയുന്ന ഒരു സുഖം ഉണ്ടായിരുന്നത് കൊണ്ടും, ഞങ്ങള്‍ കുരിയാ എന്ന് മാത്രം വിളിച്ചു. ഒരിക്കല്‍ കുരിയന്‍ ഉണ്ടോ എന്ന് ചോദിച്ചു അവന്റെ വീട്ടില്‍ ഫോണ്‍ വിളിച്ച സുരേഷിന് യഥാര്‍ത്ഥ കുരിയന്‍...