സന്ദര്‍ശക സമയത്തിന്റെ അവസാനമായിരുന്നു സുഹൃത്തിനൊപ്പം മുകുന്ദേട്ടനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. സത്യം പറഞ്ഞാല്‍ മുകുന്ദേട്ടനെ അറിയാം എന്നതില്‍ കവിഞ്ഞു അദ്ദേഹത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു കാന്‍സര്‍ വാര്‍ഡ് സ്ഥിതി ചെയ്തിരുന്നത്. മൂന്നാമത്തെ നിലയിലേക്ക് കയറിചെന്നപ്പോഴേക്കും ഞങ്ങള്‍ കിതച്ചു... വരിവരിയായി കിടത്തിയിരുന്ന രോഗികള്ക്കിടയിലൂടെ പേ വാര്‍ഡിലേക്ക് നടക്കുമ്പോള്‍ എവിടെനിന്നോ...