രാത്രിയില്‍ കിടക്കും മുന്‍പ് അലമാരിയില്‍ ഇരിക്കുന്ന ടിക്കറ്റ് രാഘവേട്ടന്‍ ഒന്നുകൂടി എടുത്തു നോക്കി...ഇനി നാലു നാള്‍ കൂടി മാത്രം.മൂന്നുവര്‍ഷത്തെ പ്രവാസ ജീവിതനിനു ഒരു ചെറിയ ഇടവേള...സൂപ്പര്‍ വൈസര്‍ കനിഞ്ഞു തന്ന എഴുപത്തി അഞ്ചു നാളുകള്‍. നാട്ടിലെ അത്യാവശ്യങ്ങളുടെ പേരില്‍ നീട്ടിയ ലീവ് കിട്ടാന്‍ ഒരു വര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു..... ടിക്കറ്റ് ബുക്ക് ചെയ്തപോല്‍ മുതലുള്ള ദിവസം എന്ന്നല്‍ ഇപ്പോള്‍ വെറും നാലു നാള്‍ അകലെ എത്തിയിരിക്കുന്നു...ഓണം വരുന്നു...ചിലവുകളും. എന്നാണ് നാട്ടില്‍ അവസാനം ഓണം കൂടിയത്? ഒരു പാടായി .എന്ന് തോന്നുന്നു ..അല്ലെങ്കില്‍ തന്നെ...