ഓരോ പ്രവാസിക്കും പറയാന്‍ ഒരു കഥ ഉണ്ടാവും...അത് ചിലപ്പോള്‍ വിഷമതകളുടെതാവാം ..വിരഹതിന്റെതുമാകാം...... സ്വപ്നങ്ങളുടെ കാര്യത്തിലും പ്രവാസി ധനികന്‍ തന്നെ. ഒരു നല്ല നാളെ സ്വപ്നം കാണുന്ന ഒരു കൂട്ടം പഥികര്‍." തിരികെ വരുമെന്ന വാര്‍ത്ത "...അനില്‍ പനച്ചൂരാന്റെ ഗൃഹാതുരത്വം ഉളവാക്കുന്ന ഈ വരികള്‍ ഇഷ്ടപ്പെടാത്ത പ്രവാസികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനം കേട്ട് തിരിച്ചുപോക്കിനെ പറ്റി സ്വപ്നം കാണുന്ന ആള്‍കാര്‍ ഉണ്ടാവുമോ ? ഉണ്ടാവില്ല എന്നതാണ് സത്യം ....കാരണം തിരിച്ചുപോക്ക് എന്ന് പറയുമ്പോള്‍ എല്ലാ പ്രവാസിക്കും ഒരു ആകുലത ആണെന്ന് തോന്നുന്നു ..നാട്ടിലെ മാറിയ സാഹചര്യങ്ങളും,...