വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും നൂല്പാലത്തിലൂടെ ആണ് നാം എല്ലാം കടന്നു പോയ്കൊണ്ടിരിക്കുന്നത്.. ചില സംഭവങ്ങള്‍ കാണുകയും കേള്‍ക്കയും ചെയ്യുമ്പോള്‍ നാം നമ്മോടു തന്നെ ചോദിച്ചേക്കാം ..ദൈവം ശരിക്കും ഉണ്ടോ ? ചിലപ്പോള്‍ ദൈവം മാത്രമേ ഉള്ളു എന്നും നമ്മള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യും...അതാണ് മനുഷ്യ മനസ്..മനോരമ പത്രത്തിലെ " കരുണ തേടി " എന്ന പംക്തിയിലൂടെ ആണ് ഞാന്‍ ആ യുവാവിനെ പറ്റി അറിഞ്ഞത്.. നാല്‍പതു പോലും തികയാത്ത ഒരു യുവാവ് ..രണ്ടു കൊച്ചു കുട്ടികളുടെ അച്ഛന്‍. ഭാര്യ...പ്രായമായ അമ്മ..ആറ്റു നോറ്റു കിട്ടിയ സര്‍കാര്‍ ജോലിക്ക് ഉത്തരവ് കൈപടുന്നതിനു തൊട്ടു...