Jan 26, 2010

ഒരു മൂന്നാര്‍ യാത്ര...

മഞ്ഞിന്റെ മാറാല..... കയറ്റവും ഇറക്കവും...എങ്കിലും ടോപ്‌ സ്റ്റേഷന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം... കണ്ണന്‍ ദേവന്‍ തേയില തോട്ടങ്ങള്‍...ടോപ്‌ സ്റ്റേഷനില്‍ നിന്നും ഒരു മാമല കാഴ്ച... വഴിവക്കിലെ ഒരു ചെടിയുടെ ദൃശ്യം...എന്റെ കാനോന്‍ D450 ചിലപ്പോള്‍ അത്ഭുതങ്ങള്‍ കാട്ടുന്നു....ഒരു സായാഹ്ന കാഴ്ച.... ടോപ്‌ സ്റ്റേഷനില്‍ നിന്നും ഒരു കാഴ്ച.. നോക്കെത്താ ദൂരത്തോളം കണ്ണന്‍ ദേവന്‍ തേയില തോട്ടങ്ങള്‍...

Jan 20, 2010

സാമ്പത്തിക സംവരണം...സത്യവും മിഥ്യയും

സംവരണം ആണല്ലോ കുറെ ദിവസങ്ങളായി മാധ്യമലോകത്തെ വലിയ ചര്‍ച്ച..ഇടതു വലതു മുന്നണികള്‍ വോട്ടുബാങ്കുകള്‍ക്ക് കോട്ടം വരാതെ ഇരിക്കാനുള്ള അഭ്യാസങ്ങള്‍ തന്നെ ആണ് എപ്പോഴെന്നെയും പോലെ .....സംവരണം കൊടുത്താലും ഇല്ലേലും വോട്ടുകള്‍ കുറയരുത്‌...നമുക്കും കിട്ടണം...വോട്ട്!സംവരണ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉപയോക്താക്കള്‍ക്ക് ആണോ കിട്ടുന്നത് ? ഒരിക്കലും അല്ല....അത് പാവപ്പെട്ടവര്‍ക്ക് കിട്ടുന്നെ ഇല്ല എന്നതാണ് യാതാര്‍ത്ഥ്യം...സംവരണ ആനുകൂല്യങ്ങള്‍ ആസ്വദിച്ചു കഴിയുന്ന ആള്‍ക്കാരില്‍ വലിയ ശതമാനം പണക്കാര്‍ ആണ്...അവര്‍ തന്നെയാണ് നേതാക്കളും...എത്ര പാവപ്പെട്ടവര്‍...