May 1, 2022

മോദിജിക്ക്‌ കൊച്ചുതോമായുടെ തുറന്ന കത്ത്

 പ്രിയപ്പെട്ട മോദിജി,

വികസനം എന്ന അങ്ങയുടെ കാഴ്ച്ചപ്പാടൊന്നുകൊണ്ട് മാത്രമാണ് ഞാൻ അങ്ങയിൽ ആകൃഷ്ടനായത്.അങ്ങയെ സപ്പോർട്ടു ചെയ്യുന്നതിനാൽ എന്നെ ഇപ്പോൾ "ക്രിസംഘി" എന്നാണ് ആളുകൾ വിളിക്കുന്നത്. സോണിയാജിയുടെ  കൈകൾക്കു ശക്തിപകർന്നു നിൽക്കേണ്ട എനിക്കെന്തിന്റെ  കേടാണെന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. ഞാൻ അത് കാര്യമാക്കുന്നില്ല.


നമ്മുടെ സ്ഥിതി പലപ്പോഴും മോശമായിരുന്നിട്ടും, ദുരിതമനുഭവിക്കുന്ന മറ്റു രാജ്യങ്ങളെ സഹായിക്കുന്നതൊക്കെ നല്ല കാര്യമാണ്.പക്ഷെ എല്ലാ ദിവസവും വൈകുന്നേരം പടക്കം പൊട്ടിച്ചു നമ്മളെ പേടിപ്പിക്കാൻ ശ്രമിക്കുന്ന പച്ചകൾക്ക് എന്തിനാണ് മരുന്ന് കൊടുത്തുവിടുന്നത്? എലിക്കുളം പഞ്ചായത്തു ഭരിക്കുന്നതുപോലാവില്ല ഇന്ത്യ ഭരിക്കുന്നതെന്നൊക്കെ എനിക്കറിയാം. എന്നാലും നമ്മള് കൊടുക്കുന്ന  ഈ മരുന്ന് വിഴുങ്ങി ഉന്മേഷ്കുമാറായിട്ടു,നമ്മുടെക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ വരുമല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം. പാമ്പിന് പാലുകൊടുക്കേണ്ടതുണ്ടോ എന്ന് മാത്രമേ ഞാൻ ചോദിക്കുന്നുള്ളു. 


വികസനപദ്ധതികൾ പൂർത്തിയാക്കുന്നതിൽ ഈ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നത് സത്യമാണ്.ഗതാഗതം,ഇന്ഫ്രാസ്ട്രക്ച്ചർ,റെയിൽവേ  മുതലായ വകുപ്പുകൾ  ഇന്ന് ഏറ്റവും നന്നായി പെർഫോം ചെയ്യുന്നുണ്ട്  പാവങ്ങൾക്കുതകുന്ന ഒട്ടേറെ പദ്ധതികൾ  സർക്കാർ നടപ്പിലാക്കുന്നുമുണ്ട്. എല്ലാം നല്ലതു തന്നെ. 


മുന്പെങ്ങുമില്ലാത്തവണ്ണം ഇന്ന്   ലോകരാജ്യങ്ങൾ ഭാരതത്തിന്റെ അഭിപ്രായങ്ങൾക്കു വിലകൊടുക്കുന്നു.കാതോർക്കുന്നു.ഇന്ന് നമ്മുടെ  ശത്രുരാജ്യങ്ങൾ ഭാരതത്തെ ആക്രമിക്കാൻ മടിക്കുന്നത്,തിരിച്ചു നല്ല പണി നൽകാൻ കെൽപ്പുള്ള ഒരു ഭരണാധികാരിയാണ് ഇന്ന് ഭരിക്കുന്നത് എന്നുള്ളതുകൊണ്ട് മാത്രമാണ്. ഇതൊക്കെ സമ്മതിച്ചു. 


എന്നാൽ സാധാരണ ജനങ്ങളെ  അസ്വസ്ഥമാക്കുന്ന ചിലതുണ്ടെന്നു പറയാതെവയ്യ. മുന്പെങ്ങുമില്ലാത്തവണ്ണം വിദ്വേഷപ്രസംഗങ്ങൾ ഉണ്ടാവുമ്പോൾ,അനാവശ്യമായി വർഗീയത വിളമ്പുമ്പോൾ എന്തുകൊണ്ടാണ് അങ്ങ് മൗനം പാലിക്കുന്നത്?അതിശക്തമായി തന്നെ  അവർക്കു താക്കീതുകൾ നൽകാത്തത്?വീണ്ടും തെറ്റുകൾ  ആവർത്തിക്കുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തതു?ഇതിവിടെ നടപ്പില്ല എന്നങ്ങേക്കു പറഞ്ഞു കൂടെ? രാജ്യത്തെ മുഴുവൻ ജനങ്ങളെയും വിശ്വാസത്തിലെടുത്തുമാത്രമേ ഒരു ഭരണാധികാരിക്ക് പ്രവർത്തിക്കാൻ കഴിയു. ഒരാൾ രാജ്യത്തിന്റെ പ്രധാന്ത്രിയായിക്കഴിഞ്ഞാൽ അദ്ദേഹം വോട്ടു ചെയ്തവരുടെ മാത്രം പ്രധാനമന്ത്രിയല്ല.രാജ്യത്തെ മൊത്തം ആളുകളുടെ പ്രതിനിധിയാണെന്നാണ് എന്റെ വിശ്വാസം.നാനാത്വത്തിൽ ഏകത്വം എന്നതാണല്ലോ നമ്മൾ പണ്ടുമുതലേ പറഞ്ഞു വരുന്നത്.എല്ലാം മതങ്ങൾക്കും ഇവിടെ സാഹോദര്യമായി ജീവിക്കാനുള്ള അവാകാശമുണ്ട്. അങ്ങ് അതുറപ്പാക്കണം എന്നൊരു അപേക്ഷയുണ്ട്. 


അതുപോലെ തന്നെ ഭാരതത്തിൽ താമസിച്ചു ഭാരതത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളുകളെ നിരോധിക്കാനും ഒരു പാഠം  പഠിപ്പിക്കാനും അങ്ങ് മടിക്കുന്നതെതെന്തിനാണ്? ഇവിടെയുള്ള ല തീവ്രസംഘടനകളും  നിരോധിക്കാൻ സർക്കാരിന് സാധിക്കുമെങ്കിലും അത് ചെയ്യാതെയിരിക്കുന്നതു അങ്ങയുടെ പാർട്ടിയുടെ വളർച്ചക്കുവേണ്ടിയാണെന്നു സാധാരണ ജനങ്ങൾക്ക് തോന്നിയാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.ഇവിടത്തെ ഉപ്പും ചോറും തിന്നു നമ്മുടെ രാജ്യതാല്പര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവരെ കണ്ടെത്തി അവർക്കു കർശനമായ ശിക്ഷ കൊടുക്കുകയാണ് വേണ്ടത്.നമുക്ക്  സ്വാതന്ത്ര്യം കൂടിപ്പോയി എന്നതാണ് നമ്മുടെ ജനതയുടെ പ്രശ്നം. ഇതേ ആളുകൾ മറ്റു രാജ്യങ്ങളിൽ ജോലിക്കുപോയാൽ അവിടുത്തെ നിയമങ്ങൾ അനുസരിച്ചു പഞ്ച പുശ്ചമടക്കി ജീവിക്കുന്നത് എങ്ങനെയാണ്?നമുക്ക് നിയമങ്ങൾ ഉണ്ട്. അത് നടപ്പാക്കാൻ ശക്തമായ നേതൃത്വും ഉണ്ട്. പിന്നെതിനാണീ അമാന്തം? ഈ ശക്തികളെ വളരാനനുവദിച്ചാൽ അതുകൊണ്ടു അങ്ങയുടെ പാർട്ടി  വളരില്ല എന്ന് അങ്ങ് ഓർക്കുന്നത് നല്ലതാണ്. ഓരോ തവണ പെട്രോൾ അടിക്കുമ്പോഴും ഞാൻ ഈയിടെയായി അങ്ങയെ സ്മരിച്ചു പോകാറുണ്ട്.പണ്ട് പെട്രോൾ വില വർധിച്ചപ്പോൾ വണ്ടിതള്ളി പ്രതിഷേധിച്ച " ജീ " മാർ ഇപ്പോൾ വികസനത്തിന് വേണ്ടിയാണ് പെട്രോൾ വില കുറക്കാത്തതു എന്ന് തള്ളി ജീവിതം തള്ളി നീക്കുന്നു. ഈ ലാഭം മുഴുവൻ രാജ്യത്തിന് വേണ്ടിയാണെന്നും ഇപ്പോൾ ഇതുപോലുള്ളതൊന്നും സ്വിസ് ബാങ്കിലും മറ്റു രാജ്യങ്ങളിലും ഒന്നും ആരും കൊണ്ടുപോകുന്നില്ല എന്നും എനിക്കറിയാം. പക്ഷെ ലിറ്ററിന് ഒരു പത്തു രൂപ കുറച്ചിട്ടുള്ള  വികസനം മതി എനിക്കും എന്നെപോലെയുള്ള സാധാരണ ജനങ്ങൾക്കും. പത്തുരൂപ അങ്ങ് കുറച്ചാൽ വിജയേട്ടൻ ഇവിടെ പത്തുരൂപ കൂടി  കുറയ്ക്കും.അല്ലെങ്കിൽ ജനം പൊങ്കാലയിട്ടോളും. മൊത്തത്തിൽ ഒരു 20 /- രൂപ കുറഞ്ഞാൽ കാര്യങ്ങൾക്കു ഒരു നീക്കുപോക്കുണ്ടാവുമായിരുന്നു. 


അങ്ങ് ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്:


1.വിദ്വേഷ പ്രസംഗങ്ങളിൽ ഉടനടി നടപടി എടുക്കണം. രാജ്യത്തു നടക്കുന്ന സംഭവങ്ങളിൽ അങ്ങ് ഉടൻ പ്രതികരിക്കണം. വിടുവാ പറയുന്നവരെ ഒരു മൂലക്കിരുത്തും എന്ന ശക്തമായ സന്ദേശം നൽകണം.അങ്ങ് എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിനിധിയാണെണെന്നത് ജനങ്ങൾക്ക് തോന്നണം.എല്ലാവർക്കും  നീതിയുറപ്പാക്കുക എന്നതായിരിക്കണം ഒരു ഭരണാധികാരി ചെയ്യേണ്ടത്. 


2.എംപി മാർക്ക് ഒരു പെൻഷൻ മാത്രമാക്കണം. പെൻഷൻ കൊടുക്കാൻ ഇതൊരു ജോലിയാണ് എങ്കിലും ഒരു പെൻഷൻ പോരെ ഒരു എംപിക്ക്? ഒരാൾ എത്ര ഡിപ്പാർട്ടുമെന്റുകളിൽ ജോലി ചെയ്താലും അവസാനത്തെ ശമ്പളത്തിന്റെ അടിസ്ഥനത്തിൽ ഒരു പെൻഷൻ നൽകുമ്പോൾ എംപി മാർക്കും എം എൽ എ മാർക്കും എന്തിനാണ് പല പെൻഷനുകൾ ? 


3.രാജ്യത്തെ മൊത്തം ജനപ്രതിനിധികൾക്കും സർക്കാർ ചിലവിൽ  മെഡിക്കൽ ഇൻഷുറൻസ് എടുത്തുകൊടുക്കണം. 15000  രൂപ കൊടുത്താൽ സാമാന്യം നല്ല  ഒരു പോളിസി കിട്ടും. വിദേശത്തു ചികിത്സക്ക് പോകേണ്ടവർ സ്വന്തം പോക്കറ്റിൽ നിന്നും ചെലവാക്കട്ടെ.സർക്കാർ ജോലിക്കാർക്ക് മെഡിക്കൽ റീ-ഇമ്പേഴ്സ്മെൻറ് നിർത്തി ഇങ്ങനെ ഒരു പോളിസി കൊടുത്താൽ ലക്ഷം കോടികൾ ലാഭിക്കാം. 


4.എല്ലാ എംപി മാർക്കും എം.എൽ.എ മാർക്കും സർക്കാർ ചിലവിൽ ഒരു അൺലിമിറ്റഡ് സിം കാർഡ് എടുത്തുകൊടുക്കണം. 7500  രൂപ വരുന്ന ടെലിഫോൺ അലവൻസ് നിർത്തലാക്കണം. 250 രൂപ കൊടുത്താൽ ഒരുമാസം മുഴുവൻ വിളിക്കാനും നെറ്റ് നോക്കാനും പറ്റുന്ന സംവിധാനം ഉള്ളപ്പോൾ എന്തിനാണീ 7500  രൂപ ? 


5.മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വാഹനം ഡ്രൈവർ വീട് എന്നിവ കൊടുക്കുന്നത് നിർത്തലാക്കുക. അവർ സ്വന്തം വീട്ടിൽ താമസിച്ചു സ്വന്തം വണ്ടിയിൽ സ്വന്തമായി ഡ്രൈവ് ചെയ്തു വരട്ടെ. മറ്റു രാജ്യങ്ങളിൽ രാഷ്ട്രത്തലവന്മാർ  വരെ സ്വന്തമായി ഡ്രൈവ് ചെയ്തു  പോകുമ്പോൾ നമുക്കെന്തിനാണീ ആർഭാടം? വണ്ടിയോടിക്കാൻ ബുദ്ധിമുട്ടുള്ള വന്ദ്യവയോധികർ സ്വന്തം ചിലവിൽ ഡ്രൈവറെ വെക്കട്ടെ.ഇരുപതു  കാറുകളുടെയൊക്കെ അകമ്പടി എന്തിനാണ് മന്ത്രിമാർക്ക്? അവർ ആരെയാണ് പേടിക്കുന്നത്?


6.കേരളത്തിലെ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിനെ നിർത്തലാക്കുക.വകുപ്പുകളിലുള്ള സർക്കാർ ജീവനക്കാർ ആ ജോലി ചെയ്‌താൽ പോരെ? രണ്ടു വഷം  കഴിയുന്നവർക്കുള്ള പെൻഷനും അപ്പോൾ താനേ  നിന്നോളും. മരുന്നെടുത്തുകൊടുക്കാനൊക്കെ  വീട്ടിൽ നിന്നും ആളുകളെ കൊണ്ടുവരട്ടെ.സ്വന്തമായി മരുന്ന് എടുത്തു കഴിക്കാൻ  തക്ക  ഗുരുതരാവസ്ഥയുള്ളവർ ആശുപതിയിൽ കിടക്കുകയോ വീട്ടിൽ വിശ്രമം എടുക്കുകയോ ആണ് വേണ്ടത്. 

 

അങ്ങ് ഏഴുവർഷമായി ഭരിക്കുന്നു.കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഭാരതംപോലെ ഇത്ര വലിയ  ഒരു രാജ്യത്തു മാറ്റം കൊണ്ടുവാരണെന്നൊക്കെ സമയമെടുക്കുമെന്നറിയാം.എന്നാലും ഏഴുവർഷം ഒരു ചെറിയ കാലയളവല്ല.എന്തെങ്കിലുമൊക്കെ ജനപ്രിയ കാര്യങ്ങൾ ഇനിയുള്ള മൂന്നുവർഷം  ചെയ്‌താൽ കൊല്ലം.കേജു അങ്കിൾ ഒരുഭാഗത്തു പിടിച്ചു കയറുന്നുണ്ട്.ഇവിടെ പിന്നെ കിറ്റ് കൊടുക്കുന്നവർക്കാണ് വോട്ട്.പിന്നെ പ്രശാന്ത്കിഷോർ കൊച്ചാട്ടൻ അമ്മച്ചിക്കുവേണ്ടി എന്തൊക്കെയോ ഡ്രാഫ്ട് ചെയ്യുന്നുണ്ട്. മനോരമക്ക് ആഞ്ഞടിക്കാൻ അവസരം കൊടുക്കണോ .  സൂക്ഷിച്ചാൽ അങ്ങേക്ക് കൊള്ളാം 


രാജ്യതാല്പര്യം മുൻനിർത്തി മാത്രമാണ് ഞാനിതൊക്കെ പറയുന്നത്. അങ്ങയുടെ ശ്രദ്ധ മേൽപ്പറഞ്ഞ കാര്യങ്ങളിൽ അടിയന്തിരമായി പതിയും എന്ന ഉത്തമ വിശ്വാസത്തോടെ: 


കൊച്ചുതോമ 1 അഭിപ്രായ(ങ്ങള്‍):

സുധി അറയ്ക്കൽ said...

തോമയുടെ പലകാര്യങ്ങളോടും യോജിക്കുന്നു.