Sep 14, 2011

വണ്ടിപ്പെരിയാറിലേക്ക് ഒരു യാത്ര


ചവിട്ടാന്‍ തുടങ്ങുന്ന ആനയെ ആയിരുന്നു ഇന്ന് കാലത്തെ സ്വപ്നത്തില്‍ കണ്ടത്. ഇന്നലെ കണ്ടത് ഒരു കല്യാണവും.രണ്ടും കാണുന്നത് ചീത്തയാണെന്ന് അമ്മച്ചി പറഞ്ഞു. കണ്ണടച്ചാല്‍ സ്വപ്നങ്ങള്‍ ഓരോന്നായി വന്നു തുടങ്ങുകയായി.ചീത്ത സ്വപ്‌നങ്ങള്‍ ആവും അധികവും.മരണം,അപകടങ്ങള്‍ അങ്ങനെ പലതും.ഞാന്‍ സ്വപ്നം കണ്ടു അലറി വിളിക്കുന്നത്‌ അമ്മച്ചിക്ക് ഒരു സാധാരണ സംഭവം ആയി മാറിയിരിക്കുന്നു. അമ്മച്ചിയുടെ കുലുക്കി വിളിയില്‍ സ്വബോധം വീണ്ടു കിട്ടും.

അപ്പച്ചന് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള പണം കിട്ടുമ്പോള്‍ കടങ്ങള്‍ എല്ലാം ഒന്നൊന്നായി വീട്ടണം എന്ന് അമ്മച്ചിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു..വണ്ടിപെരിയാറില്‍ ഉള്ളവരില്‍ അപ്പച്ചന്‍ പണം നല്കാനായുണ്ടായിരുന്നവരില്‍ ആകെ അറിയാവുന്നത് കുനുമ്പുംതടത്തില്‍ പരമേശ്വരനെ മാത്രമായിരുന്നു. കാരണം പണം ചോദിച്ച് അയാള്‍ രണ്ട്‌ തവണ അയാള്‍ കടുത്തുരുത്തിയില്‍ വന്നിരുന്നു.എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പരമേശ്വരന് കൊടുക്കാനായുള്ള പണവുമായി പോകുമ്പോള്‍ അയാള്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു.

വണ്ടിപ്പെരിയാറില്‍ എത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു.മഴ കോരി ചൊരിഞ്ഞു കൊണ്ടേ ഇരുന്നു.പരമേശ്വരനെ പരിചയം ഉള്ള ആരെയെങ്കിലും അന്വേഷിച്ച് വില്ലേജ് ഓഫീസില്‍ ചെന്നപ്പോള്‍ അപ്പച്ചന്റെ കൂടെ ജോലി ചെയ്തിരുന്നവര്‍ ആരും ഉണ്ടായിരുന്നില്ല.അഞ്ചു വര്‍ഷമായല്ലോ അപ്പച്ചന്‍ മരിച്ചിട്ട്.കൂടെ ജോലി ചെയ്തിരുന്നവര്‍ ഒക്കെ പലയിടത്തേക്കു സ്ഥലം മാറി പോയിരിക്കാം എന്ന് ഞാന്‍ ഓര്‍ത്തു.ആര്‍ക്കും പരമേശ്വരനെയും അറിയില്ല .പുറത്തുള്ള മാടക്കടയിലെ വൃദ്ധന്‍ മാത്യു സാറിന്റെ മകന്‍ എന്ന് കേട്ടപ്പോഴേ ഇറങ്ങി വന്നു ആലിംഗനം ചെയ്തു.സാറിനെ പോലെ ഒരു നല്ല മനുഷ്യനെ പിന്നീട് ആ ഓഫീസില്‍ കണ്ടിട്ടില്ലത്രേ.


വൃദ്ധന്‍ വഴി പറഞ്ഞു തന്നതനുസരിച്ച് പരമേശ്വരനെ തേടി ഞാന്‍ യാത്രയായി.ടൌണില്‍ നിന്നും അര മണിക്കൂര്‍ ജീപ്പ് യാത്ര.മഴയിലൂടെ ഏറെ നടന്നു പരമേശ്വരന്റെ വീടിനടുത് ചെല്ലുമ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു.വഴിയില്‍ നിന്നും അല്‍പ്പം ഉയരത്തില്‍ഒരു കുന്നിന്‍ ചെരുവില്‍ ആയിരുന്നു ആ ചെറിയ വീട്.കല്ലുപാകിയ നടയില്‍ നിന്നും നോക്കവേ ഒരു വൃദ്ധന്‍ കൈകള്‍ കണ്ണുകള്‍ക്ക്‌ മേലെ കൈ വെച്ച് നോക്കുന്നത് കണ്ടു.അയാളുടെ മുഖം എന്റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല. അതാവുമോ പരമേശ്വരന്‍ ? അതെ എന്ന് തോന്നുന്നു.

പ്രതീക്ഷക്കു വിപരീതമായി ജോയി മോനെ എന്ന് വിളിച്ചു പരമേശ്വരന്‍ ചാരു കസേരയില്‍ നിന്നും എഴുന്നേറ്റു വന്നു കൈകള്‍ കൂട്ടി പിടിച്ചപ്പോള്‍ ,അഞ്ചു വര്‍ഷമായിട്ടും അയാള്‍ എന്റെ പേര് മറന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു. മാത്യു സാറിനെയും കുടുംബത്തെയും മറക്കാന്‍ ആവുമോ എന്ന് പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ ഒരു അലിവു ഞാന്‍ കണ്ടു. കൈയില്‍ കരുതിയിരുന്ന പണം അടങ്ങിയ കവര്‍ സ്നേഹപൂര്‍വ്വം അയാള്‍ നിരസിച്ചു. ഇത് അപ്പച്ചന് കിട്ടാനുണ്ടായിരുന്ന പണം തന്നെ ആണെന്നും എടുത്തോളൂ എന്ന് പറഞ്ഞു വളരെയധികം നിര്‍ബന്ധിക്കേണ്ടി വന്നു അവസാനം അയാള്‍ അത് സ്വീകരിക്കാന്‍ .


ഴോ എട്ടോ വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്‍ വീടിന്റെ ഉമ്മറത്ത്‌ഇരിക്കുന്നുണ്ടായിരുന്നു. ചെറിയ കുട്ടിയുടെ മുടിയിലെ പേനുകള്‍ ശ്രദ്ധാപൂര്‍വ്വം കൊല്ലുകയായിരുന്നു മൂത്തയാള്‍ .അവര്‍ സഹോദരിയുടെ മക്കള്‍ ആണെന്ന് പരമേശ്വരന്‍ പറഞ്ഞു.രാജാക്കാട്ട്‌ കൃഷി ആണത്രേ അളിയന്‍ പ്രഭാകരന്.മുഴുക്കുടിയനായ അയാള്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രം വരുന്ന അതിഥി ആണെന്ന് സംസാരത്തില്‍ മനസ്സിലായി.ഭാര്യയെയും മക്കളെയും ഉപദ്രവിക്കാന്‍ മാത്രമായി ഒരാള്‍ .കുടുംബസ്വത്തായി കിട്ടിയ ഒരേക്കര്‍ പുരയിടത്തിന്റെ വീതം ചോദിക്കാനായി മാത്രം വരുന്ന ഒരു മനുഷ്യന്‍. അതുപറയുമ്പോള്‍ , സ്വതവേ ശാന്തമായ ഒരു ഭാവമുള്ള അയാളുടെ മുഖം മാറിയത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.


മാത്യു സാര്‍ പണ്ട് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും പോയിട്ട് തിരിയെ വരാഞ്ഞപ്പോള്‍ ,സാറിന്റെ ഒരു പഴയ പെട്ടി വീട്ടുടമയോട് വാങ്ങി വെച്ചു എന്ന് പരമേശ്വരന്‍ പറഞ്ഞു.അകത്തു നിന്നും എടുത്തുകൊണ്ടുവന്ന പെട്ടി തുറന്നപ്പോള്‍ അതില്‍ നിന്നും പരിചിതമായ ഒരു മണം പുറത്തേക്കു പുറത്തേക്കു വന്നുവെങ്കിലും എന്തിന്റെതാണ് ആ മണം എന്ന് വേര്‍തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.കുറെ തുണിത്തരങ്ങള്‍,അപ്പച്ചന്റെ ഷേവിംഗ് സെറ്റ് ,കുറെ കത്തുകള്‍ ,പഴയ ലോട്ടറി ടിക്കറ്റുകള്‍ ..അങ്ങനെ.


ഒരിക്കല്‍ മരണത്തില്‍ നിന്നും മാത്യു സാറിനെ രക്ഷിച്ച കഥ പറയുമ്പോള്‍ പരമേശ്വരന്റെകണ്ണുകള്‍ നിറഞ്ഞു.അപ്പച്ചന്റെ മരണശേഷം കേട്ട കുറെ അധികം കഥകളുടെ കൂടെ ഒരെണ്ണം കൂടി ചേര്‍ത്ത് വെക്കുമ്പോള്‍ ,എഴുതപ്പെട്ട വിധിയില്‍ നിന്നും രക്ഷപെടാനാകാത്ത മനുഷ്യ ജന്മങ്ങളെ പറ്റിയായിരുന്നു ഞാന്‍ ഓര്‍ത്തത്.

സംസാരിച്ചു കൊണ്ടിരിക്കവേ ആയിരുന്നു അയാളുടെ വരവ്. ചുവന്ന കണ്ണുകളുമായി അയാള്‍ ആടിയാടി വന്നപോഴേ തന്നെ പ്രഭാകരനായിരിക്കും അതെന്ന് ഞാന്‍ ഊഹിച്ചു. വന്നപാടെ അയാള്‍ പരമേശ്വരനോട് ഇരുനൂറു രൂപ ആവശ്യപ്പെട്ടു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഒന്ന് ഇരുത്തി മൂളി ." ആരാടാ നീ "എന്ന് അയാള്‍ ധാര്‍ഷ്ട്യത്തോടെ എന്നോട് ചോദിച്ചു.നാവനക്കാന്‍ എനിക്ക് സാധിച്ചില്ല.തന്നെ കാണാന്‍ വന്നയാള്‍ ആണെന്ന് പരമേശ്വരന്‍ പറഞ്ഞു.അയാള്‍ അകത്തേക്ക് പോയി.

ഒരു കുട്ടിയുടെ കരച്ചില്‍ ഞാന്‍ അകത്തു നിന്നും കേട്ടു.അല്‍പ്പ നേരത്തിനു ശേഷം പ്രഭാകരന്റെ പിന്നാലെ പുറത്തിറങ്ങി വന്ന കുട്ടിയുടെ കാതില്‍ നിന്നും ചോര പൊടിഞ്ഞിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.അയാള്‍ കുട്ടിയുടെ കാതില്‍പ്പൂ വലിച്ചു പറിച്ചു എടുത്തോ?ഒരു വാഴയില തലക്കുമീതെ പിടിച്ചു കല്‍പ്പടവുകള്‍ ഇറങ്ങി പ്രഭാകരന്‍ പോയി. പരമേശ്വരന്റെ പെങ്ങള്‍ വന്നു കുട്ടിയുടെ കാതില്‍ വെള്ളം തൊട്ടു തടവി.അവരുടെ മുഖം നിര്‍വികാരമായിരുന്നു .


മഴയുടെ ശക്തി കുറഞ്ഞു എന്ന് തോന്നിയപ്പോള്‍ ഞാന്‍ എഴുന്നെറ്റു.ഇപ്പോള്‍ പുറപ്പെട്ടാല്‍ രാത്രി തന്നെ വീട്ടില്‍ എത്താം.അന്നവിടെ തങ്ങാന്‍ പരമേശ്വരന്‍ നിര്‍ബന്ധിച്ചുവെങ്കിലും,വഴിക്കണ്ണുമായി ഇരിക്കുന്ന അമ്മച്ചിയെ ഓര്‍ത്തപ്പോള്‍ പോയേക്കാം എന്ന് തന്നെ ഞാന്‍ വിചാരിച്ചു.


അസാമാന്യമാം വിധം വലിപ്പമേറിയ പെട്ടിയുമായി കടുത്തുരുത്തിയിലെക്കുള്ള മടക്കയാത്രദുഷ്ക്കരമായിരുന്നു.വലിയ പെട്ടിയുടെ പേരില്‍ മറ്റു യാത്രക്കാരുടെ ശാപവാക്കുകള്‍ ഞാന്‍കേട്ടു.വേണമെങ്കില്‍ ഒരു ടിക്കറ്റ് കൂടി എടുക്കാം എന്ന് കണ്ടക്റ്ററോട് പറഞ്ഞപ്പോള്‍ അയാള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.വീട്ടിലെത്തി ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അപ്പച്ചന്റെ പെട്ടി തുറന്നു സാധനങ്ങള്‍ ഓരോന്നായി എടുത്തു മാറോടടുക്കി കരയുകയായിരുന്നു അമ്മച്ചി.തിരമാലകള്‍ വിഴുങ്ങുന്ന ഒരു ദ്വീപായിരുന്നു അന്നത്തെ എന്റെ സ്വപ്നം.കടലെടുക്കുന്ന മരങ്ങളും,വീടുകളും.ഞെട്ടിയുണര്‍ന്നപ്പോള്‍ സമയം ഒന്‍പതു മണി.


അന്നത്തെ ദിനപത്രത്തിലെ പ്രധാന വാര്‍ത്ത ഇടുക്കി ജില്ലയിലെ ഉരുള്‍ പൊട്ടലിനെ പറ്റി ആയിരുന്നു. വണ്ടിപ്പെരിയാറ്റില്‍ ഉരുള്‍ പൊട്ടി ആറു മരണം.വ്യാപകമായ കൃഷി നാശം.കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാചിലില്‍ എല്ലാം നഷ്ട്ടപ്പെട്ട കുറെ പാവം മനുഷ്യരുടെ ചിത്രങ്ങള്‍ .ഉഴുതു മറിക്കപ്പെട്ട പോലെ കിടക്കുന്ന കൃഷിയിടങ്ങള്‍ .

ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ടവരുടെ പേര്‍ വിവരങ്ങളില്‍ കുനുമ്പുംതടത്തില്‍ പ്രഭാകരന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു.

തലനാരിഴക്കാണ് ഞാന്‍ മരണത്തില്‍ നിന്നും രക്ഷപെട്ടത് എന്നതിനെക്കാളേറെ പ്രഭാകരന്റെ മരണമല്ലേ എന്നെ ആശ്വസിപ്പിച്ചത്‌ ?

പ്രതികരണങ്ങള്‍:

47 അഭിപ്രായ(ങ്ങള്‍):

Villagemaan/വില്ലേജ്മാന്‍ said...

പതിവുപോലെ ഈ പോസ്റ്റും ഡാഷ് ബോര്‍ഡില്‍ വരുന്നില്ല...ആരെങ്കിലും ഒരു മാര്‍ഗം പറഞ്ഞു തരൂ !

രമേശ്‌ അരൂര്‍ said...

കഥ അനുഭവം (? )എന്നാല്‍ പിന്നെ അനുഭവ കഥ എന്നാക്കാം ) ) എന്തായാലും മനോഹരമായിട്ടുണ്ട് ..

ഏപ്രില്‍ ലില്ലി. said...

ഹായ് ശശി...കഥ കൊള്ളാം . കഥയുടെ ഫോര്‍മാറ്റിംഗ് ഒന്ന് കൂടി നോക്കാമോ. വേണ്ടാതെ കുറെ സ്പേസ് കാണുന്നുണ്ട്. ഇനി എന്റെ സിസ്റ്റത്തിന്റെ പ്രശ്നം ആണോ എന്നറിയില്ല

ഷാജു അത്താണിക്കല്‍ said...

നല്ല കഥ,
തുടരുക
ആശംസകള്‍.

ആസാദ്‌ said...

ആ രക്ഷപ്പെടലും, പ്രഭാകരന്റെ മരണവും സന്തോഷിപ്പിക്കുന്നു. കഥയില്‍ കുറച്ചു കൂടി ഭാവനയും ഭാവങ്ങളും ചേര്‍ത്താല്‍ ഒന്ന് കൂടി മനോഹരമാവുമെനു തോന്നുന്നു.. ശുഭാശംസകള്‍

ഒരു ദുബായിക്കാരന്‍ said...

ശശിയേട്ടാ , കഥ നന്നായിരുന്നു..ഏപ്രില്‍ ലില്ലി പറഞ്ഞത് പോലെ പാരഗ്രാഫിന്റെ ഇടയില്‍ വല്ലാതെ സ്പേസ് കാണുന്നുണ്ട്..ഫോര്‍മാറ്റിംഗ് ഒന്ന് കൂടി ശരിയാക്കൂ..അപ്പോള്‍ വീണ്ടും കാണാം.

Anonymous said...

പ്രഭാകരന്റെ മരണം തന്നെയാണ് എന്നെയും ആശ്വസിപ്പിച്ചത്‌....
നന്നായി...കുറെക്കൂടെ വിസ്തരിച്ച് എഴുതാം എന്ന് തോന്നുന്നു...ആശംസകള്‍.

രഘുനാഥന്‍ said...

അനുഭവം കഥയായി വന്നപ്പോള്‍ അനുഭവമാണോ കഥയാണോ എന്നൊരു സന്ദേഹം ഉണ്ടായെങ്കിലും എഴുത്ത് മനോഹരമായി...

Unknown said...

വീണ്ടും സത്യമാണോ അതോ വെറുതെ പറഞ്ഞതാണോ എന്ന് തോന്നും.

എന്തായാലും നല്ല എഴുത്ത്

Hashiq said...

വണ്ടിപ്പെരിയാര്‍ എന്ന് കണ്ടപ്പോള്‍ ഓടി വന്നതാ.... നമ്മുടെ സമീപ പ്രദേശങ്ങളല്ലേ? മനോഹരം.നല്ല ഒരു വായന. ഒറ്റ ഒഴുക്കില്‍ വായിച്ചു പോയി.

ഡാഷ് ബോര്‍ഡില്‍ വരുന്നുണ്ട് കേട്ടോ

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഒരാളുടെ മരണം ഓര്‍ത്തു അശ്വസ്സിക്കുന്നത് ഒട്ടും നന്നല്ല കേട്ടോ

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

മനോഹരം

ചാണ്ടിച്ചൻ said...

എന്റെ "ഡാഷ്"ബോര്‍ഡില്‍ വന്നല്ലോ...
കഥ ഹൃദയസ്പര്‍ശിയായി...

SHANAVAS said...

കഥ അല്ല അനുഭവം ആയാലും വളരെ നന്നായി പറഞ്ഞു..എന്തായാലും അന്നവിടെ വണ്ടിപ്പെരിയാറില്‍ നില്‍ക്കാതെ പോന്നത് നന്നായി...ആശംസകള്‍..

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..രമേശ്ജി..ഈ ആദ്യ അഭിപ്രായത്തിനു...അനുഭവവും, കഥയും ചേര്‍ന്ന ഒരു മിശ്രിതം..

നന്ദി..ഏപ്രില്‍ ലില്ലി...ചെറുതായി എഡിറ്റ്‌ ചെയ്തിട്ടുണ്ട് കേട്ടോ..

നന്ദി.ഷാജു
നന്ദി..ആസാദ് ഭായ്
നന്ദി..ദുബായിക്കാര...
നന്ദി..അനോണി...

നന്ദി..രഘു സാര്‍ ...സന്ദേഹം വേണ്ട..രണ്ടും സമാസമം!

നന്ദി..മനോജ്‌..ഒന്നും വെറുതെ അല്ല !

നന്ദി..ഹാഷിക് ..അതെ ..അവസാനം ഡാഷ് ബോര്‍ഡില്‍ വന്നു ! എങ്ങനെയോ !വണ്ടിപ്പെരിയാരിനടുതാണോ ?

നന്ദി..പഞ്ചാരക്കുട്ടാ...
നന്ദി..അബ്ദുല്‍ ജബ്ബാര്‍ ഇക്കാ ..
നന്ദി..ചാണ്ടിച്ചാ.
നന്ദി..ഷാനവാസ് ഭായ്

Njanentelokam said...

ഗ്രാമീണാ,
പോസ്റ്റ്‌ ഡാഷ് ബോര്‍ഡില്‍ നിന്നും തന്നെ കിട്ടി.പഴയ ഗ്രാമീണ നന്മയുടെ ഒരു ചിന്ത്. മനുഷ്യാവസ്ഥകള്‍ - ആവശ്യപ്പെടാതെ കടം വീട്ടാനുള്ള പോക്ക്, മനുഷ്യമനസ്സിലെ നന്മയും തിന്മയും ആകുലതകളും, ഒപ്പം മരണവാര്‍ത്തയില്‍ തെറ്റാണെന്ന് അറിയുമെന്കിലും ഉള്ള ഒരു സ്വാഭാവിക പ്രതികരണവും.ആശയം നന്നായി എങ്കിലും കഥയ്ക്കും അനുഭവത്തിനും ഇടയില്‍ ഒഴുക്ക് നഷ്ടപ്പെട്ട എഴുത്ത് എന്ന് തോന്നി
ഞാന്‍

kochumol(കുങ്കുമം) said...

ആനയെയും ,കല്യാണവും .. സ്വപ്നത്തില്‍ കാണുന്നത് ചീത്തയാണെന്ന് യെനിക്കറീല്ലായിരുന്നു .....അപ്പൊ സദ്യയും കാണരുതോ ?? ഉറക്കത്തില്‍ എങ്കിലും നല്ല സദ്യ എന്നും കാണുന്നത് തന്നെ എന്തിഷ്ടാ എനിക്ക് ..വണ്ടിപ്പെരിയാര്‍ എന്ന് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു യാത്രാ വിവരണം ആയിരിക്കും എന്ന് .ആ പ്രഭാകരന്‍ ആള് ശരിഅല്ല . നന്നായി ദൈവം കുട്ടികള്‍ക്ക്സമാദാനം കൊടുക്കട്ടെ അല്ലെ .... .

Hashiq said...

ഗ്രാമീണാ, വണ്ടിപ്പെരിയാര്‍ അല്ല, ഞാന്‍ കാഞ്ഞിരപ്പള്ളി. എങ്കിലും നന്നായി അറിയുന്ന സ്ഥലം തന്നെ.

Anil cheleri kumaran said...

പ്രഭാകരനു ദൈവം കൊടുത്തു അല്ലേ.

സുരേഷ്‌ കീഴില്ലം said...

പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

sreee said...

അനുഭവമായാലും കഥയായാലും വായിച്ചപ്പോള്‍ ഓരോ രംഗവും കാണുന്നത് പോലെ തോന്നി. മനോഹരമായ കഥ.

Lipi Ranju said...

പ്രഭാകരന്റെ രംഗപ്രവേശവും പിന്നീടുള്ള പെര്‍ഫോര്‍മന്‍സും ഒക്കെ കണ്ടപ്പോള്‍ അതുപോലുള്ള ദുഷ്ട ജന്മങ്ങള്‍ ഒക്കെ പെട്ടെന്നൊന്നും ചവുകേം ഇല്ലല്ലോ
എന്നോര്‍ത്തുപോയതാ ! അവസാനം വായിച്ചപ്പോ ശരിക്കും അന്തിച്ചു പോയി !!

A said...

ശരിക്കും ഭാവന ചിറകു വിടര്‍ത്തിയ അവതരണം
മനോഹരമായി പറഞ്ഞു. ഒഴുക്കുള്ള എഴുത്ത്.
നല്ല പോസ്റ്റുകള്‍ ഇനിയും വരട്ടെ.

Yasmin NK said...

നല്ല കഥ. മനോഹരം..

ചെറുത്* said...

അനുഭവത്തെ കഥയാക്കി എന്നാണോ! എന്തായാലും പോസ്റ്റ് ഇഷ്ടപെട്ടു, നല്ല വായന ആയിരുന്നു. ചെറുതിനും ഡാഷ്ബോര്‍ഡീന്ന് തന്ന്യാ അറിയിപ്പ് കിട്ടീത്. അതും രണ്ട് വട്ടം :)

വീകെ said...

‘പണ്ടൊക്കെ ദൈവം പിന്നെ പിന്നെ
ഇപ്പൊൾ ദൈവം അപ്പപ്പപ്പേ...‘

എന്നൊക്കെ കേട്ടിട്ടില്ലേ..
അതു പോലെയാണ് കാര്യങ്ങൾ.
ദുഷ്ടനെ പനപോലെ വളർത്താറില്ല ഇപ്പോൾ. കയ്യോടെ തന്നെ കൊടുക്കും.

ആശംസകൾ...

ഫൈസല്‍ ബാബു said...

ഇതിനു മുമ്പുള്ള പോസ്റ്റിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ഈ കഥ !! അല്‍പ്പം ഒന്നു ശ്രദ്ധിച്ചപ്പോള്‍ നന്നായി എഴുതാന്‍ കഴിഞ്ഞൂട്ടോ
================================
ഇതാ പറയുന്നത് ,ചുമ്മാ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി ഞാന്‍ നന്നായിക്കൊള്ളും എന്ന് !!!

കൊമ്പന്‍ said...

വായിച്ചു എന്താ പറയുക എന്നറിയില്ല അത്ര അധികം ഇഷ്ട്ടമായി ആശംസകള്‍

ദൃശ്യ- INTIMATE STRANGER said...

അനുഭവമാണോ ഇത്? പ്രഭാകരന്റെ മരണം ചിലപ്പോ ആ കുടുംബത്തിനു ഒരു ആശ്വാസം ആയിക്കാണും അല്ലെ? അങ്ങനെ പറയാവോ..എത്രോക്കെ ആയാലും ..എത്ര ദുഷ്ടന്‍ ആയാലും..ഒരു സ്ത്രീ വിധവയായില്ലേ , രണ്ടു പെങ്കുട്ടിക്കല്ക് അച്ഛനെ നഷ്ടപെട്ടില്ലേ?

Unknown said...

പോസ്റ്റു ഡാഷ് ബോര്‍ഡില്‍ വരുന്നില്ലെങ്കില്‍ ബ്ലോഗ്ഗര്‍ പറയുന്നത് ഫോളോ ഗാട്ജെറ്റില്‍ പോയി ഫോളോവെര്സ് ഇനെ ടെലിറ്റി വീണ്ടും അണ്‍ ടൂ ചെയ്താല്‍ ഫോളോ വെര്സ് തിരിച്ചു വരുമെന്നാണ് .പണ്ടൊരിക്കെ ഇത് പോലെ ഒരു പ്രശ്നം വന്നപ്പോള്‍ കുറെ തിരഞ്ഞപ്പോള്‍ കിട്ടിയ ഓപ്ഷനാണ് .പക്ഷെ അതൊരു കൈ വിട്ട കളിയാണ്‌ ചിലപ്പോള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഫോളോവേര്സ് നഷ്ടപ്പെട്ടാലോ ...അത് കൊണ്ട് ആ പരിപാടിക്ക് നിന്നില്ല .
കഥ നന്നായിട്ടുണ്ട് . പക്ഷെ കുറേ കൂടി സമയെടുത്തു എഴുതിയാല്‍ ഇതിനെക്കാള്‍ മനോഹരമാവുമെന്നു തോന്നുന്നു.

@rjun said...

പ്രഭാകരന്റെ മരണം ആശ്വാസം നല്കണ്ടായിരുന്നു. ഒരു പക്ഷെ അന്ന് തലനാരിഴയ്ക്ക് അയാള്‍ രക്ഷപെട്ടിരുന്നെങ്കില്‍... ഒരു പക്ഷെ അയാള്‍ വീണ്ടും നല്ലൊരു മനുഷ്യന്‍ ആയിരുന്നെങ്കില്‍... ആരുടേയും മരണം നാം ആസ്വദിക്കരുത്.. എന്തായാലും ഇനി ഇപ്പം പറഞ്ഞിട്ട് കാര്യമില്ല.. ആസ്വദിച്ചു പോയില്ലേ :) നന്നായി കഥ..സ്വപ്‌നങ്ങള്‍ എല്ലാ അനുഭവകഥകളിലും കൂട്ടുണ്ട് അല്ലെ..

- സോണി - said...

തടി മുറിച്ചു,
ചിന്തേരിട്ടു,
വിജാഗിരിയും പൂട്ടും വച്ചു,
നല്ല ഭംഗിയുണ്ട്.
എന്നിട്ട് നോക്കീപ്പോ കതകിനൊരു വളവ്.
സാരമില്ല, കതകിന്റെ ധര്‍മ്മം വാതില്‍ അടയ്ക്കുക എന്നുള്ളതാണല്ലോ. അത് ഭംഗിയായി നടക്കുന്നുണ്ട്, അത് മതി.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..നാരദന്‍..
നന്ദി..കൊച്ചുമോള്‍

നന്ദി..ഹാഷിക്...അപ്പൊ നമ്മള്‍ അയല്‍ നാട്ടുകാര്‍ ആയി ! കഞ്ഞിരപ്പള്ളി ബേബിയില്‍ വന്നു പണ്ട് സിനിമാ കണ്ടിട്ടുണ്ട് !

നന്ദി..കുമാരന്‍
നന്ദി..സുരേഷ്..
നന്ദി..ശ്രീ.
നന്ദി..ലിപി..
നന്ദി..സലാം ഭായ്..
നന്ദി..മുല്ല..
നന്ദി..ചെറുത്‌..
നന്ദി..വീകേ..

നന്ദി..ഫൈസല്‍ ബാബു...എവിടെ നന്നാകാന്‍ ഭായ് !

നന്ദി..കൊമ്പന്‍..
നന്ദി..ഇന്‍ടിമേറ്റ്‌ സ്ട്രെന്ജര്‍

നന്ദി..ആഫ്രിക്കന്‍ മല്ലു..സമയം എടുത്താലും എഴുതുന്നത്‌ ഞാന്‍ തന്നെ അല്ലെ..ഹി ഹി .

നന്ദി..മാഡ്..സ്വപ്‌നങ്ങള്‍ എന്നും ഉണ്ട് !

നന്ദി..സോണി..ഈ കതകു വളഞ്ഞിരിക്കുന്നതിനു ഒരേ ഒരു കാരണമേ ഉള്ളു ...പണിക്കാരന്‍ കൊള്ളില്ല എങ്കില്‍ കതകു വളഞ്ഞു തന്നെ ഇരിക്കും !

എല്ലാ വായനക്കാരോടും :

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും വളരെ നന്ദി. ഒരു അനുഭവം തന്നെ ആണ്.പലതും എന്റെ ജീവിതത്തില്‍ / എന്നെ ചുറ്റി പറ്റി നില്‍ക്കുന്നവരുടെ ജീവിതത്തില്‍ കൂടി കയറി ഇറങ്ങി വന്ന സംഭവങ്ങള്‍ . അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ പലപ്പോഴും അതിന്റെ യഥാര്‍ത്ഥത്തില്‍ ഉള്ള തീവ്രത കൊണ്ടുവരാന്‍ ആവുന്നില്ല എന്നതാണ് എല്ലായ്പോഴും എന്റെ പരാജയം. ശരിക്കും ഇതിനേക്കാള്‍ ഒക്കെ എത്ര കടുത്തതാണ് ഈ സംഭവങ്ങള്‍ എന്ന് പലപ്പോഴും ഓര്‍ക്കാറുണ്ട്.

പരമേശ്വരന്‍ ഇപ്പോഴും ജീവിചിരിപ്പുണ്ടാവം. എണ്‍പതുകളില്‍ ആവാം അയാള്‍ . പ്രഭാകരന്‍ പക്ഷെ ഇതിന്റെ ഭാഗമല്ല എങ്കിലും, ഇതിനോട് ബന്ധപ്പെടുത്തി എന്നെ ഉള്ളു. ദുഷ്ട്ടനെ പനപോലെ വളര്‍ത്തും എന്ന വാക്യം അര്‍ത്ഥവതാകും വിധം പ്രഭാകരന്‍ ഇപ്പോഴും കുടുംബത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ഒരു സാധാരണ മനുഷ്യന്‍ ചിന്തിക്കുന്നതുപോലെ പ്രഭാകരന് ഒരു അന്ത്യം ഉണ്ടാക്കി എന്നെ ഉള്ളു. . തെറ്റോ ശരിയോ എന്തായാലും..


വണ്ടിപ്പെരിയാരിലെക്കുള്ള അവസാനത്തെ വണ്ടി എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗം ആണ് ഇത്. ദയവായി ആദ്യത്തെ പോസ്റ്റും കൂടി വായിക്കണമേ എന്ന് അഭ്യര്‍ത്ഥിക്കുന്നു

ഇസ്മയില്‍ അത്തോളി said...

ചവിട്ടാന്‍ വരുന്ന ആനയും -കല്യാണവും പ്രയോഗമാണ് വായനക്ക് പ്രേരിപ്പിച്ചത്..........നല്ല കഥ.........
നമ്മള്‍ ഈ വഴിക്ക് ആദ്യമാണ്....ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്.........ഒന്ന് കയറി വിശേഷം പറയുമെന്ന് കരുതട്ടെ........

സീത* said...

നല്ല കഥ...അനുഭവമാണോ...

തുടരുക...ആശംസകൾ

Kattil Abdul Nissar said...

കഥയിലെ കാര്യമോ,കാര്യത്തിലെ കഥയോ..?
എന്തായാലും മനോഹരം .

ഓര്‍മ്മകള്‍ said...

ഇതു വഴി ആദ്യായിട്ടാണ്..., വണ്ടിപ്പെരിയാറിൻറെ ആദ്യ ഭാഗം വായിച്ചില്ല അതുകൊണ്ടു തന്നെ കാര്യങ്ങൾ മനസ്സിലായില്ല...പക്ഷെ എന്നും ദുരന്തങ്ങളുടെ നാടാണ് വണ്ടിപ്പെരിയാർ... ഇപ്പോൾ ഇവിടെ സ്ഥിരം ഭൂമികുലുക്കമാണ്..., മുല്ലപ്പെരിയാറെന്ന പേടി സ്വപ്നവും...
ഈ കമൻറ് എഴുതുന്പോളും പെയ്യുന്നുണ്ട് ഒരു മഴ... വളരെ ശക്തമായിത്തന്നെ....

ഓര്‍മ്മകള്‍ said...

ഇപ്പം വായിച്ചു രണ്ടും....

വയിക്കുകയല്ലായിരുന്നു..., ശരിക്കും കൂടെ സഞ്ചരിച്ചപോലെ....

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...ഇസ്മായീല്‍
നന്ദി..സീതാ
നന്ദി..അബ്ദുല്‍ നിസാര്‍

നന്ദി..ഈ ആദ്യവരവിനു...വീണ്ടും വരുമല്ലോ

വേണുഗോപാല്‍ said...

ഈ യാത്ര തുടക്കം മുതല്‍ ഒടുക്കം വരെ തനതു സുഖത്തോടെ തന്നെ വായിച്ചു ... ആശംസകള്‍

ajith said...

അനുഭവകഥാകഥനം ഹൃദയസ്പര്‍ശിയായി

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ഓര്‍മ്മകള്‍ ..ഈ ആദ്യവരവിനും അഭിപ്രായത്തിനും

നന്ദി..വേണുഗോപാല്‍
നന്ദി..അജിത്‌ ഭായ്

അഷ്‌റഫ്‌ സല്‍വ said...

നല്ല ഭാവന, അവതരണം,എഴുത്ത്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അനുഭവമായാലും കഥയായാലും രചന മനോഹരം.

mayflowers said...

പ്രഭാകരന്റെ അന്ത്യം വായനക്കാരിലും ആശ്വാസമുളവാക്കി.
ഒപ്പം മാത്യു സാറിന്റെ നല്ലവനായ മകനെയും ദര്‍ശിക്കാനായി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കഥാനുഭവം ഇന്നാണ് വായിച്ചത് കേട്ടൊ ഭായ്

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ബടായി..
നന്ദി..തണല്‍
നന്ദി..മെയ്‌ ഫ്ലവര്‍
നന്ദി..മുരളീ ഭായ്..


വണ്ടിപ്പെരിയാരിലെക്കുള്ള ഈ യാത്രയില്‍ അനുഗമിച്ച എല്ലാ സുഹൃത്തുക്കളോടും ഒരിക്കല്‍ കൂടി നന്ദി..