Jan 20, 2011

രായേഷ് കുമാര്‍ ദി ഗ്രേറ്റ് !എന്പതുകളുടെ പകുതി..കോളേജു ദിനങ്ങള്‍....

സമരം വരുന്നത് വെള്ളിയാഴ്ച ആവണേ എന്ന പ്രാര്‍ത്ഥന ആയിരുന്നു സാധാരണ.കാരണം വെള്ളിയാഴ്ച സിനിമ മാറുന്ന ദിവസം.ആദ്യദിവസം തന്നെ പടം കാണുന്നതിലുള്ള ത്രില്‍.അങ്ങനെ ഒരു വെള്ളിയാഴ്ചയായിരുന്നു ,പ്രീ ഡിഗ്രീ ബോര്‍ഡ് എന്നോ മറ്റോ പറഞ്ഞു സമരം ഉണ്ടെന്നു അറിയുന്നത്.നമുക്ക് പിന്നെ ബോര്‍ഡു ഉണ്ടേലും ഇല്ലേലും കുഴപ്പമില്ലല്ലോ .ഉള്ള ബോര്‍ഡു വെച്ച് നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുമല്ലോ.

അന്നാണേല്‍ നാടോടിക്കാറ്റു റിലീസ് ചെയ്യുന്ന ദിവസവും. ക്ലാസ്സിലെ മോഹന്‍ലാല്‍ ആരാധകര്‍ എല്ലാം കൂടെ ഒരുങ്ങി ഇരിക്കുകയാണ്. ശ്രീനിവാസന്‍ അറബി വേഷം ഒക്കെ ഇട്ടു നില്‍ക്കുന്ന പോസ്റ്റര്‍ ഒക്കെ കണ്ടു ഒരാഴ്ചയായി ക്ഷമിച്ചു നില്‍ക്കുകയാണ് വെള്ളിയാഴ്ച ആവാന്‍.വെള്ളിയാഴ്ച രാവിലെ സമരക്കാര് വന്നു ക്ലാസ്സ്‌ വിടാന്‍ എല്ലാരും അക്ഷമരായി നില്‍ക്കുന്നു. അന്നേരമാണ് നമ്മുടെ കൂട്ടത്തില്‍ ഉള്ള സുരേഷിന്റെ വരവ്.നമ്മള്‍ അന്ന് നാലു പേരുടെ ഒരു ഗാംഗ് ആണ്.വന്നപാടെ ഒരു രഹസ്യം ഉണ്ട് എന്ന് പറഞ്ഞു ഞങ്ങളെ ക്ലാസിനു വെളിയിലേക്ക് കൂട്ടി കൊണ്ടുപോയി.എന്നിട്ട് പറഞ്ഞു.ഇന്ന് പടത്തിനോന്നും പോകണ്ട.വേറെ ഒരു പരിപാടി ഉണ്ട് എന്ന്. നമ്മള്‍ സമ്മതിക്കുമോ. അന്ന് നാടോടിക്കാറ്റു കണ്ടില്ലേല്‍ പിന്നെ തിങ്കളാഴ്ച കഥയൊക്കെ ആരേലും വന്നു പൊട്ടിക്കും എന്ന് പറഞ്ഞു എല്ലാരും കൂടി ഭയങ്കര തര്‍ക്കം. അന്നേരം സുരേഷു പറഞ്ഞു ഇന്ന് ടൌണില്‍ വെച്ച് അവന്റെ ഫ്രണ്ട് രായെഷിനെ കണ്ടു, സമരം ആണേല്‍ അവന്‍ ഒരു കാസെറ്റും ആയി വരാന്നു പറഞ്ഞു, അവനു അത് കാണാന്‍ ഉള്ള സ്ഥലം ഇല്ല എന്ന് . ഈ രായെഷിനെ എനിക്കറിയാം, എന്റെ നാട്ടുകാരന്‍ ആണേലും ഞങ്ങള്‍ തമ്മില്‍ അത്ര കമ്പനി ഒന്നും ഇല്ല.അവന്‍ വേറെ കോളേജിലാണ് പഠിക്കുന്നത്.സുരേഷും രായെഷും പ്രീഡിഗ്രിക്ക് ഒന്നിചാരുന്നു.

കാസറ്റൊക്കെ എപ്പ വേണേലും കാണാം ഭായ്, നമ്മുക്ക് ലാലേട്ടന്റെ പടം വിജയിപ്പിക്കണം എന്ന് തോമാച്ചന്‍ കട്ടായം. പക്ഷെ കാസറ്റിന്റെ പേര് ( ഉxxമേസ്തിരി) കേട്ടപോഴെ എല്ലാരും ചാര്‍ജ് ആയി. കാരണം കുറെ കാലമായി പലരും പറഞ്ഞു കേട്ടിട്ടേ ഉള്ളു അതിന്റെ പറ്റി. ചിലര് പറയുന്നു ഫേക്ക് ആണെന്ന്..ചിലര് പറയുന്ന്നു ഒറിജിനല്‍ ആണെന്ന്. പക്ഷെ അങ്ങനെ ഒരെണ്ണം കണ്ടവര്‍ ആരുമില്ല. എല്ലാവര്‍ക്കും കേട്ടു കേള്‍വി മാത്രം. എന്തായാലും ആളിന്റെ പേര് കേട്ടതോടെ സിനിമ പരിപാടി എല്ലാരും ഉപേക്ഷിച്ചു.


അന്നൊക്കെ വീസീയാര്‍ ഒക്കെ അപൂര്‍വ വസ്തു ആണ്. സുരേഷിന്റെ പരിചയത്തില്‍ ഉള്ള ഒരുത്തന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു പറഞ്ഞു എല്ലാം ശരിയാക്കി .തിനൊന്നുമണിക്ക് രായെഷു വരാം എന്നാ പറഞ്ഞിരിക്കുന്നത്. പത്തു മണി ആയപ്പോഴേക്കും പറഞ്ഞും അറിഞ്ഞും നമ്മുടെ ഗാംഗു ഒരു പത്തു പേരായി.ഈ പത്തു പേര് ഒരു വീട്ടിലേക്കു കേറിച്ചെന്നാല്‍ എങ്ങനെയാ, അല്ലേല്‍ നാട്ടുകാര് കണ്ടാല്‍ എന്താവും എന്നൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥ ആര്‍ക്കും ഇല്ല. ഒരേ ഒരു ലക്‌ഷ്യം ശബരി മാമല എന്ന് പറഞ്ഞപോലെ എല്ലാരുടെ മനസ്സിലും ഉxxമേസ്തിരി മാത്രം !

സമരക്കാര്‍ വന്നു ക്ലാസ്സു വിട്ടപ്പോഴേക്കും മണി പത്തര.അപോഴതെക്ക് പന്ത്രണ്ടു പേര്‍ ആയി.ഞങ്ങള്‍ എല്ലാരും കൂടി തിരുനക്കര അമ്പലത്തിന്റെ മുന്നില്‍ കാത്തു നില്പായി..അവിടെ കാണാം എന്നാ രായേഷു പറഞ്ഞിരിക്കുന്നത്.മണി പതിനൊന്നായി, പതിനൊന്നരയായി. രായെഷിന്റെ ഒരു വിവരവും ഇല്ല..ഇതിനിടക്ക്‌ സുരേഷ് നാല് തവണ, കാസറ്റ് കാണാന്‍ ചെന്നെക്കാം എന്ന് പറഞ്ഞ ആളുടെ വീട്ടില്‍ വിളിച്ചു ഇപ്പൊ വരാം,ദേ വന്നു എന്നൊക്കെ പറഞ്ഞു കഴിഞ്ഞു. അവിടെയും ഒരു ചെറിയ ആള്‍ക്കൂട്ടം ആയി എന്ന് സുരേഷ് പറഞ്ഞു. ഇനി രായേഷേങ്ങാനും പറ്റിച്ചാ പിന്നെ മറ്റേ കൂട്ടുകാരന്‍ വെച്ചേക്കില്ല എന്ന് സുരേഷ് പറഞ്ഞു. നിന്ന് നിന്ന് മണി ഒന്നായി, ഒന്നര ആയി.പക്ഷെ ആര്‍ക്കും പോകാന്‍ താല്പര്യമില്ല. എങ്ങാനും രായേഷു വന്നാലോ !

വിശന്നിട്ടു പണ്ടാരമടങ്ങുന്നു.കാലത്തേ സമരക്കാര് വന്നപ്പോള്‍ എല്ലാരും കൂടി ചോറും പൊതി കുപ്പതോട്ടിയിലേക്ക് വിക്ഷേപിച്ചപ്പോ എന്ത് രസമാരുന്നു!

ഒരു രണ്ടര മണി ആയിക്കാണും, സമരക്കാരുടെ ഒരു ചെറിയ ജാഥ വരുന്നു. ഒരു ഇരുപതു പേരില്‍ താഴെ മാത്രം. ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നവരുടെ കൂട്ടത്തില്‍ പരിചയം ഉള്ള ഒരു മുഖം. രായേഷ് കുമാര്‍ ദി ഗ്രേറ്റ് ! ഞങ്ങളെ കണ്ടപ്പോള്‍ മുഖം തിരിച്ചു മറ്റേ വശത്തേക്ക് നോക്കി ഉറക്കെ മുദ്രാ വാക്യം വിളിച്ചു.വിദ്യാര്‍ഥി ഐക്യം!


ജാഥക്കുള്ളില്‍ ആയകൊണ്ട് നീ ഇപ്പൊ രക്ഷപെട്ടു എന്ന് മാത്രമേ ഞങ്ങളുടെ കൂട്ടത്തില്‍ തീവ്രവാദിയായ തടിയന്‍ ജോര്‍ജ് പറഞ്ഞുള്ളൂ.

രണ്ടര മണി കഴിഞ്ഞത് കൊണ്ട് നാടോടിക്കാറ്റിന്റെ മാറ്റിനി ഷോ ഹൌസ്ഫുള്‍ ആയി എന്ന് ഉറപ്പു വരുത്താനായി മാത്രം ഞങള്‍ കോട്ടയം ആനന്ദിന്റെ വാതില്‍ക്കല്‍ വരെ പോയി!

പ്രതികരണങ്ങള്‍:

38 അഭിപ്രായ(ങ്ങള്‍):

Villagemaan/വില്ലേജ്മാന്‍ said...

ഈ കഥയില്‍ പറഞ്ഞിരിക്കുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ എവിടെയൊക്കെയോ ..പേരുകള്‍ മാത്രം മാറ്റിയിട്ടുണ്ടെന്നു മാത്രം ;)

രമേശ്‌ അരൂര്‍ said...

പ്രത്യുപകാരം ഉദ്ഘാടനം എന്റെ വക

രമേശ്‌ അരൂര്‍ said...

ഓ പിന്നെ ,,അത് കഴിഞ്ഞു വേറൊരു ദിവസം ഉണ്ണി മേസ്ത്തിരിയുടെ കാസറ്റ് കണ്ടല്ലോ ...!!
അതെന്താ പറയാതിരുന്നത് ? ഫെയ്ക്ക് ആണെന്ന് തോന്നുന്നത്രേ ...പുളു...പുപ്പുളു......ഡായ് .വില്ലേജു മാന്‍ ..സി ബി ഐ യോടാണോ പുളു ?

Villagemaan/വില്ലേജ്മാന്‍ said...

അത് ശരി..അപ്പൊ അത് ഉള്ളതാ അല്ലെ ! അനുഭവസ്ഥര്‍ പറയുന്നു എന്ന് പറയേണ്ടി വരുമല്ലോ..ഹി ഹി !

kaitharan said...

nannaayi, itharam kathakal iniyum poratte

ajith said...

കടിച്ചതുമില്ല പിടിച്ചതുമില്ല....

സാരോല്ലാന്നേ, ചെറിയ അബദ്ധമൊക്കെ ഏതു വില്ലേജ് മാനും പറ്റുമെന്ന് ഒരു പഴമൊഴിയുണ്ടല്ലോ. ഇപ്പഴുമുണ്ടോ “ഉണ്ണിമേസ്തിരി”യുടെ കാസറ്റ് കമ്പം?

പട്ടേപ്പാടം റാംജി said...

പിടിച്ചതും പോയി കയ്യിളിരുന്നതും പോയി അല്ലെ?
അടുത്ത സമരത്തിനു കാത്തിരിക്കാം.

A said...

സരസമായി എഴുതി. രസിച്ചു വായിച്ചു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അതേയ്...രായേഷ് ഭായ് അല്ല വില്ലേജ് മേനേ...ആ കാസറ്റിന്റെ ഒരു കോപ്പി കിട്ടുവോ...?
ഒറിജിനലാണോ ഫെയ്ക്കാണോ എന്നറിയാനാ...

faisu madeena said...

പാവം ഞാന്‍ ..എനിക്കൊന്നും മനസ്സിലായില്ല ...പക്ഷെ എന്തോ ഉടായിപ്പ് ആണെന്ന് മനസ്സിലായി .....ഹിഹിഹി

Muralee Mukundan , ബിലാത്തിപട്ടണം said...

ഉണ്ണിമേശ്രി,പർണമാ കയറാം,ഗീതാനദൻ,ബിനു അന്തോണി,സുമൻ വല്ല്യപ്പൻ,...മുതലായവരൊക്കെ അന്നത്തെ സൂപ്പർ സ്റ്റാറുകളായിരുന്നു....!ആദ്യഭാഗങ്ങളിലൊക്കെ ഓറിജിനൽ നായികാ,നായകനെയൊക്കെ കാണിച്ച് ഒറിജിനൽ ആക്ഷനിൽ ഡ്യൂപിനെയിട്ട് നമ്മളെ പറ്റിച്ച് കോരിത്തരിപ്പിക്കുന്ന കാസറ്റ്കളായിരുന്നു അതൊക്കെയെന്ന് അനുഭവ സാക്ഷ്യം ഈ മണ്ടനുണ്ട്ട്ടാ‍ാ..

പിന്നെ ചടുപിടുന്നനെ ഇതുപോലെ പോസ്റ്റ് ചെയ്യുന്നതിനേക്കാൾ ഒരു ഇടവേളയുണ്ടായാൽ ഓരൊ പോസ്റ്റിലേക്കും കൂടുതൽ വായനക്കരെ ആകർഷിക്കാനും...
സ്ഥിരം വായനക്കാർക്ക് മറ്റുള്ളവരുടെ പോസ്റ്റിലേക്കും എത്തിനോക്കുവാൻ കൂടുതൽ സൌകര്യമായിരിക്കും കേട്ടൊ ഭായ്

Villagemaan/വില്ലേജ്മാന്‍ said...

നന്ദി...കൈതാരന്‍ ഭായ് ..വീണ്ടും വരുമല്ലോ.

നന്ദി അജിത്‌ ഭായ്...എനിക്ക് ഇതിലൊന്നും കമ്പമേ ഇല്ല കേട്ടോ !

നന്ദി രാംജി സര്‍..
നന്ദി സലാം ഭായ്

നന്ദി റിയാസ് ഭായ്...അങ്ങനെ ഒരു സാധനമേ ഇല്ല എന്നാ കേള്‍വി..ചുമ്മാ പുളു!

നന്ദി ഫൈസു...പാവം ആണല്ലേ ! ശരി...സമ്മതിച്ചു !

നന്ദി മുരളീ ഭായ്..അപ്പൊ ഇങ്ങനെ ഒക്കെ സംഭവം ഉണ്ടല്ലേ !പിന്നെ ഭായ് പറഞ്ഞതില്‍ കാര്യം ഉണ്ടെന്നുതോന്നുന്നു....ഇടവേലയെ...ഓര്‍മ്മപ്പെടുതലിനു നന്ദി...

jyo.mds said...

പിന്നെ രായേഷിനെ പിടികിട്ടിയോ?
നന്നായി എഴുതി.

വേണുഗോപാല്‍ ജീ said...

സരസമായി പറഞ്ഞു... ഇന്നിപ്പം GB കണക്കിനാ ഓരോരുത്തരുടെ കൈയില്‍.... പലരും അതിനായി separate external hard disc കരുതി വച്ചിരിക്കുന്നത്..

Kalavallabhan said...

രായപ്പനൊരു മാമൂക്കോയ മണം

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..ജ്യോ..രയെഷ് കുറെ നാള് മുങ്ങി..പിന്നെ പറഞ്ഞു ചുമ്മാ പടക്കം ആരുന്നു എന്ന്!

നന്ദി..വേണുജീ

നന്ദി കലാവല്ലഭന്‍..

@rjun said...

കഷ്ടപ്പെട്ട് സമരം നടത്തുമ്പോള്‍ അത് കാണാന്‍ കുറച്ചു പേര്‍ കോളേജില്‍ വേണം എന്ന് മനസ്സില്‍ തോന്നിയത് കൊണ്ടായിരിക്കാം ഒരു ഉണ്ണി മേരി അവിടെ പുനര്‍ജനിച്ചത്..എന്‍റെ ചേട്ടാ , മേസ്തിരിയെ മേരി ആക്കാന്‍ കുറച്ചു ബുദ്ധിമുട്ടി..എന്തായാലും വായിക്കാന്‍ രസമുള്ള രചന.നൊസ്റ്റാള്‍ജിയ എന്ന ലേബല്‍ ഇണങ്ങുന്നു..എന്തായാലും പാവം രായെഷ് ഒരാഴ്ച്ചത്തേക്ക് ലീവ് എടുത്തിട്ടുണ്ടാവും..തീര്‍ച്ച..

@rjun said...

വേണു ഗോപാല്‍ ജീ... ഹ്ഹ്ഹ്ഹ.......

നികു കേച്ചേരി said...

പുതിയ റിലീസുകൾ ആരെങ്കിലും കമന്റിടണേ!! ഭഗവാനേ

Hashiq said...

എവിടെ ചെന്നാലും ഈ മങ്ങിയ നീല കാഴ്ചകള്‍ മാത്രം...കണ്ണടകള്‍ വേണ്ടി വരും...അയ്യേ...അയ്യയ്യേ..

hafeez said...

രസകരം

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..സ്വലേ..രായെഷ് ഒരാഴ്ച അല്ല..കുറെ നാളത്തേക്ക് ആ ഏരിയയിലേക്ക് അടുത്തില്ല..

നന്ദി നികുകേച്ചേരി ഇതിലെ വന്നതിനു...വീണ്ടും വരുമല്ലോ..

നന്ദി ഹാഷിക്ക്
നന്ദി ഹാഫീസ്

jayanEvoor said...

പോസ്റ്റും, കമന്റുകളും വായിച്ചപ്പോൾ എല്ലാം ഉഷാർ!

നമ്മുടെ ബിലാത്തിച്ചേട്ടൻ കീ ജയ്!

(ചെറായിയിൽ വച്ചുകണ്ടപ്പോൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല; അടുത്തമീറ്റിനു വരണേ ബിലാത്തീ! ഞങ്ങളെ നിരാശപ്പെടുത്തരുത്!)

എന്‍.ബി.സുരേഷ് said...

അല്ല യഥാർത്ഥത്തിൽ ഈ രയേഷ് എന്തിനാ നിങ്ങളേ പറ്റിച്ചത്. പുള്ളി ഒരു മോഹൻ‌ലാ‍ൽ വിരോധിയാണോ, അതോ ജാഥക്ക് ആളെക്കൂട്ടാനോ. ക്ലൈമാക്സിൽ രസകരമായ എന്തെങ്കിലും തിരുകി വയ്ക്കാമായിരുന്നു. ഇത് എന്തോ ഒരു തണുപ്പൻ അവസാനമായിപ്പോയി. ഒന്നു ചോദിക്കട്ടെ ഇതൊക്കെ കാണുന്നതിൽ ഇപ്പോഴുള്ള ആവേശമെങ്ങനെ?

ആളവന്‍താന്‍ said...

ഹ ഹ ഹ അപ്പൊ അന്നത്തെ ഗ്യാംഗില്‍ ഒരാള്‍ നമ്മുടെ രമേശേട്ടനാണ് അല്ലെ?

സത്യം പറഞ്ഞാ ഞാന്‍ കരുതി ഒടുക്കം കണ്ട പടത്തിന്റെ തിരക്കഥ കൂടി എഴുത്തും എന്ന്. വെറുതെയായി....!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ജയന്‍..

നന്ദി സുരേഷ്..ഇതെലെ വന്നതിനു..രായെഷ് പിന്നീടൊരിക്കല്‍ പറഞ്ഞത് അവനെയും ആരോ പറ്റിച്ചു എന്നാണ്..ദൈവത്തിനറിയാം സത്യം!

നന്ദി ആളവന്താന്‍...ആദ്യമായി ഇതിലെ വന്നതിനു ! വീണ്ടും വരുമല്ലോ.പിന്നെ തിരക്കഥ..അതൊക്കെ വലിയ പാടാണ് എഴുതാന്‍ എന്നാ കേട്ടിട്ടുളെ!

അനീസ said...

രായെഷ് ആള് കൊള്ളാലോ, 10 പേരെ ഒരുമിച്ചു പറ്റിച്ച ബുദ്ധി കൊള്ളാം,

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഈ കഥയില്‍ പറഞ്ഞിരിക്കുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ എവിടെയൊക്കെയോ.......

നല്ല ആഖ്യാനരീതി..
ആശംസകളോടെ

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..അനീസാ.. രായെഷിനെ ഒരാള് പറ്റിച്ചു എന്നുള്ളതാണ് സത്യം !

നന്ദി..ജോയ്..ആദ്യമായുള്ള സന്ദര്‍ശനത്തിനും :)
വീണ്ടും വരുമല്ലോ ..

MOIDEEN ANGADIMUGAR said...

നല്ലരസമുള്ള അനുഭവം. നന്നായി എഴുതി.
ആശംസകൾ

എന്‍.പി മുനീര്‍ said...

ഹ.ഹ...രസകരമായ അനുഭവം തന്നെ..മനസ്സിനെ കോളേജ് കാലഘട്ടത്തിലേക്കു കൊണ്ടു പോയി..V.C.R ഉം സിനിമ കാണലും..
ഹ..ഹ..നാടോടിക്കാറ്റ് FDFS മിസ്സായതു വള്രെ മോശമായിപ്പോയി..രായേഷിനെ കടിച്ചു കീറിയിട്ടുണ്ടാകുമല്ലോ എല്ലാരും കൂടി
കയ്യില്‍ കിട്ടിയപ്പോ:)

സ്വപ്നസഖി said...

ആശ നിരാശയായിപ്പോയല്ലോ... രസകരമായ അവതരണരീതി.

Unknown said...

പണ്ടൊരിക്കല്‍ ഒരു വീട്ടില്‍ ഇത് കണ്ടോണ്ടിരിക്കുമ്പോ കരണ്ടു പോയത്രേ ...പിന്നീട് ആ വീടിന്റെ മുറ്റത്ത്‌ 15 ഓളം പേര്‍ വീട്ടിലെ മുതിര്‍ന്നവര്‍ എത്തുന്നതിനു മുന്‍പ് കരണ്ടു വരാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ഇലക്ട്രിസിറ്റി ബോര്‍ഡിനെ തെറി വിളിക്കുകയും ചെയ്തുത്രേ .... കരണ്ടില്ലാതെ കാസറ്റ് പുറത്തെടുക്കാന്‍ പറ്റില്ലത്രേ ......പിള്ളാരുടെ ഒരു കാര്യം .നമ്മളിതിലോന്നും ഇന്‍വോള്‍വിട് അല്ലാട്ടോ ,,, I AM NOT INVOLVED IN THIS CASE

Villagemaan/വില്ലേജ്മാന്‍ said...

നന്ദി..മൊയ്ദീന്‍..

നന്ദി..നന്ദി മുനീര്‍..വീസീയാര്‍ എന്നത് അന്നൊരു അത്ഭുതം തന്നെ ആയിരുന്നു..

നന്ദി..സ്വപ്നസഖി..

നന്ദി..നന്ദി ആഫ്രിക്കന്‍ മല്ലു..കരണ്ടു പോകുന്നതും കാസറ്റ് അകത്തു കുരുങ്ങി പോകുന്നതും ഈ പരിപാടിയുടെ ഒരു അനിവാര്യമായ ഖടകം ആണല്ലോ..

മനു കുന്നത്ത് said...

നന്നായി എഴുതി.....! രസിപ്പിച്ചു........!!
അഭിനന്ദനങ്ങള്‍ .....!!

Villagemaan/വില്ലേജ്മാന്‍ said...

നന്ദി മനു..വീണ്ടും വരുമല്ലോ..

Aarsha Abhilash said...

രായേഷ് !!! ;)

Anonymous said...

Kollaloo kadha adipoli ningade clg life okke enth rasama...Ipoozhathe clg life aruboraa ..aanungalk polum oru thandedamillaa...