Jan 13, 2011

ബ്ലോഗ്‌ ലോകത്തില്‍ ഒരു വര്‍ഷം.

നാളെ ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു.നാല്‍പ്പതു പോസ്റ്റുകള്‍.

പേരൂര്എന്ന ഗ്രാമം ആയിരുന്നു ആദ്യത്തെ പോസ്റ്റ്‌..2010 ജനുവരി പതിന്നാലിനു.

ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ അത് എന്‍റെ നാടിനെക്കുറിച് എഴുതാനും, കുറെ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യാനും മാത്രമായിരുന്നു ഉദ്ദേശം. പിന്നീട് കുറെ പോസ്റ്റുകള്‍ എങ്ങനെ ഒക്കെയോ വന്നു എന്ന് പറയുന്നതാവും ശരി.

ബ്ലോഗ്‌ തുടങ്ങാനായി എന്നെ പ്രേരിപ്പിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ തരികയും ചെയ്ത എന്റെ പ്രിയ സുഹൃത്തിനു നന്ദി. ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ മനോഹരമായ ബൂലോകത്ത് എത്തില്ലായിരുന്നു. ഈ കേക്കില്‍ ആ സുഹൃത്തിന്റെ ഇഷ്ട നിറം നല്‍കിയതിലൂടെ എന്റെ അകൈതവമായ നന്ദി ഞാന്‍ അറിയിക്കട്ടെ
.

ബ്ലോഗ്‌ എഴുതാനായി പ്രോചോദനം നല്‍കിയ ബ്ലോഗ്‌ ലോകത്തിലെ പുലിയെ ഞാന്‍ എങ്ങനെ സ്മരിക്കാതിരിക്കും. അദ്ദേഹത്തെ പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ഓരോ പോസ്റ്റും വായിക്കുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട്..ചില ആഗ്രഹങ്ങള്‍ ആഗ്രഹങ്ങള്‍ ആയി തന്നെ നില്‍ക്കുമല്ലോ !

ബൂലോകത്തില്‍ കുറെ നല്ല സുഹൃത്തുക്കളെ ഉണ്ടാക്കാനായി എന്നതില്‍ സന്തോഷം ഉണ്ട്..

കമന്റുകള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി. ഞാന്‍ എഴുതുന്ന " ക്രാപ് " ഒക്കെ വായിക്കാനും ആളുകള്‍ സമയം കാണുന്നുണ്ടല്ലോ എന്ന ചിന്ത തന്നെ എന്നെ ആഹ്ലാദിപ്പിക്കുന്നു !

എന്റെ ഫോലോവേര്‍സ് ആകാന്‍ "ധൈര്യം" ഉള്ളവര്‍ ഉണ്ടാവും എന്ന് ഞാന്‍ കരുതിയതല്ല...അവര്‍ക്കും പ്രത്യേകമായ ഒരു നന്ദി !

കഴിഞ്ഞ വര്‍ഷം ഞാന്‍ എഴുതിയതില്‍ ഏറെയും ഞാന്‍ കണ്ട, അനുഭവിച്ച കാര്യങ്ങള്‍ തന്നെ ആയിരുന്നു. ഞാന്‍ കടന്നു വന്ന വഴികളില്‍ കണ്ട മുഖങ്ങള്‍.ഏറെയും എന്നെ കരയിക്കുകയും, ചിലത് അല്‍പ്പം ചിരിപ്പിക്കുകയും ചെയ്തവ. എന്റെ രചനയിലൂടെ അതിന്റെ ഒരു ചെറിയ ഭാഗമെങ്കിലും വായനക്കാരില്‍ എത്തിച്ചു എങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.

എല്ലാവര്ക്കും പുതുവത്സര ആശംസകള്‍ !

പ്രതികരണങ്ങള്‍:

24 അഭിപ്രായ(ങ്ങള്‍):

ഹാപ്പി ബാച്ചിലേഴ്സ് said...

വില്ലേജ്മാനേ, ഹൃദയം നിറഞ്ഞ ബ്ലോഗ് പിറന്നാളാശംസകൾ!! ഇതു വലിയൊരു നേട്ടം തന്നെയാണ്. കുറച്ച് തമാശകളും അതിലേറെ നല്ല കഥകളുമൊക്കെയായി ബൂലോകത്ത് സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത് വലിയ കാര്യം തന്നെ. (ബെർളിയുടെ ബ്ലോഗിൽ കമന്റടിയിൽ റണ്ണര്‌അപ്പ് സ്ഥാനവും ഒപ്പിച്ചെടുത്തില്ലേ). ഇനിയും ഇതിനേക്കാളൊക്കെ മികച്ച ക്രാപ്പുകളുമായി ഈ ബൂലോകത്ത് നിറഞ്ഞ് നിൽക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ജയ് ഹിന്ദ്. [പതിവ് മാറി ആദ്യ കമന്റ് ഞങ്ങളാണേ..]

Jazmikkutty said...

ബ്ലോഗ് പിറന്നാളാശംസകൾ!!

വേണുഗോപാല്‍ ജീ said...

ആശംസകള്‍.......സധൈര്യം മുന്‍പോട്ടു പോകൂ..... :)

hafeez said...

ആശംസകള്‍ ... ഇനിയും ധാരാളമായി എഴുതൂ

A said...

ഇനിയും ഒരു പാട് ദൂരം പോവുക. ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ആരു പറഞ്ഞു ക്രാപ്പാണെന്ന്....

സൂപ്പർ ക്രോപ്പുകൾ തന്നെയായിരുന്നു അവയെല്ലാം...
ചിലതിൽ കുറച്ച് പതിരുണ്ടായിരുന്നുവെങ്കിലും നല്ല വിത്തുഗുണമുള്ളവ തന്നെ...!

ഇനിയും ഇതിൽ നിന്നും അനേകം പുതുനാമ്പുകൾ മുളപ്പൊട്ടി ബൂലോഗത്ത് നല്ലൊരു വിളയെടുപ്പ് നടത്തുവാൻ സാധിക്കുമാറാകട്ടെ ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഈ ഗ്രാമീണന് ...കേട്ടൊ ഭായ്

എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ

കുസുമം ആര്‍ പുന്നപ്ര said...

നല്ല നല്ല രചനകള്‍ വീണ്ടും വരട്ടെ ആശംസകള്‍....

jyo.mds said...

ആശംസകള്‍-ഇനിയും ഒരു പാട് പോസ്റ്റ്കള്‍ എഴിതാനായി.

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ഹാപ്പി..ക്രാപ്പുകള്‍ ഇനിയും വന്നേക്കാം, ..എന്നെ സഹിച്ചതിന് നന്ദി :)

നന്ദി ജാസ്മി
നന്ദി വേണുജി
നന്ദി ഹാഫീസ്

നന്ദി സലാം...ഇനിയെത്ര ദൂരം എന്നറിയില്ല ഭായ് ..ദൂരം അരികെയാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..

നന്ദി മുരളീ ഭായ് ...ഈ നല്ല വാക്കുകള്‍ക്കു..എന്നും എന്നെ പ്രോത്സാഹിപ്പിച്ചതിന്..

നന്ദി കുസുമം..
നന്ദി ജ്യോ..

വിരോധാഭാസന്‍ said...

ബ്ലോഗ് പിറന്നാളാശംസകള്‍..!മുന്നോട്ട്...മുന്നോട്ട്

sm sadique said...

പിറന്നാളാശംസകൾ……..

Sukanya said...

ഞാനും തുടങ്ങിയത് ഈ വിധം ഒക്കെതന്നെ. എന്തൊരു മടിയായിരുന്നു പോസ്റ്റ്‌ പബ്ലിഷ് ചെയ്യാന്‍,
തുടങ്ങിയപ്പോ പിന്നെ ഒരു ആത്മവിശ്വാസം കൈവന്നു.

തുടര്‍ന്നും നിലനില്‍ക്കാനും എഴുതാനും എല്ലാ ആശംസകളും

K@nn(())raan*خلي ولي said...

ആശംസകള്‍.

സ്വപ്നസഖി said...

ബ്ളോഗിനു ജന്മദിനാശംസകള്‍ ! ... ഇനിയും ഒരുപാടു രചനകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു.

അനീസ said...

പിറന്നാള്‍ ഒക്കെ ആയിട്ട് സ്പെഷ്യല്‍ ആയി പാര്‍ട്ടി ഒന്നും ഇല്ലേ, അറ്റ്ലീസ്റ്റ് ഒരു പായസം എങ്കിലും ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ബ്ലോഗ് പിറന്നാളാശംസകൾ

sreee said...

ഒന്നാം പിറന്നാളിനു ആശംസകൾ.( ഇവിടെ എത്താൻ താമസിച്ചു പോയീന്നു തോന്നുന്നു.)

Pony Boy said...

അങ്ങനെ ഗൊല്ലം ഒന്ന് തികച്ചല്ലേ..

ഞാൻ ബ്ലോഗാൻ തുടങ്ങിയ നാൾ മുതൽ എന്റെ കൂടെയുണ്ടായിരുന്ന വില്ലേജ്മാനെ എങ്ങിനെ മറക്കാൻ..എനിക്ക് കിട്ടിയ ഡിസ്കുസ് കമന്റ്ബോക്സിലെ പ്രിയപ്പെട്ട കൂട്ടുകാരനായ വില്ലേജ്മാന് ആംശസകൾ..ധാ‍ാരാളം എഴുതാനുള്ള മൈലേജ് കിട്ടട്ടേ....

Villagemaan/വില്ലേജ്മാന്‍ said...

നന്ദി ലച്ചു..
നന്ദി സാദിക്ക്
നന്ദി സുകന്യ..
നന്ദി കണ്ണൂരാന്‍..ഇതിലെ വന്നതിനു..
നന്ദി സ്വപ്നസഖി..
നന്ദി അനീസ..അടുത്ത ബ്ലോഗ്‌ മീറ്റ്‌ നമുക്ക് അകൊഷിചെക്കാം ..എന്താ !

നന്ദി റിയാസ്.
നന്ദി ശ്രീ...താമസിച്ചയാതില്‍ കാര്യമില്ല...എത്തിയല്ലോ..അതാണ്‌ പ്രധാനം..!

നന്ദി പോണി..പോണിയെ മറക്കില്ല ഞാനും...വീണ്ടും കാണാം..

Unknown said...

ഹൃദയം നിറഞ്ഞ ബ്ലോഗ് പിറന്നാളാശംസകൾ!

പട്ടേപ്പാടം റാംജി said...

ഇപ്പോഴാണ് ഫോളോ ചെയ്തത്.
ക്രാപ്‌ ആണെന്ന് സ്വയം അങ്ങോട്ട് തീരുമാനിക്കുകയാണോ? അതൊക്കെ ഞങ്ങളല്ലേ തീരുമാനിക്കേണ്ടത്‌. ഹ ഹ ഹ
പിറന്നാള്‍ ആശംസകള്‍.

ajith said...

നാല്പത് ക്രാപ്പ്, അമ്പടാ പയംകരാ, ആദ്യം മുതലൊന്ന് വായിച്ച് നോക്കട്ടെ, പുരോഗമിച്ചോ അതോ നെഗളിച്ചോന്ന്. മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ് ക്രാപ്

Villagemaan/വില്ലേജ്മാന്‍ said...

നന്ദി നിശാസുരഭി..
നന്ദി..രാംജി...സ്വയം ഒരു വിലയിരുത്തല്‍ എപ്പോഴും നല്ലതല്ലേ..ഹി ഹി !

നന്ദി അജിത്‌ ഭായ്..സമയം പോലെ വായിക്കു..

RAGHU MENON said...

പിറന്നാള്‍ ആശംസകള്‍
കൂടുതല്‍ എഴുതാന്‍ കഴിയട്ടെ