Sep 2, 2010

വീണ്ടും ചില പേരൂര്‍ കാര്യങ്ങള്‍ ..


പെരൂരിന്റെ കഥകള്‍ ഒരിക്കലും പറഞ്ഞു തീരില്ല......ഇത്ര മാത്രം പറയാന്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഉയര്‍ന്നേക്കാം എന്നാലും അത്രയധികം സംഭവങ്ങളും വളരെ പ്രതേക സ്വഭാവ രീതികളുമുള്ള ഒരുകൂട്ടം സാധാരണക്കാര്‍ വസിക്കുന്ന ഒരിടമാണ് എന്റെ ഗ്രാമം...പേരൂര്‍ .


ദൈവമേ നിന്‍ സ്നേഹമെത്ര മോഹനം...

നിന്‍ ഹൃദത്തില്‍ വഴുവോര്‍ ഭാഗ്യവാന്മാര്‍..

അപുര്‍വമയെങ്കിലും ഈ ഗാനം കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പോകാറുണ്ട്...അന്നൊക്കെ മണല്പുറത്തു യകൊബായ കണ്‍വെന്‍ഷന്‍ നടക്കുന്നതിനു മുന്‍പ് ഈ പാട്ടു വെച്ചിരുന്നു.....ജാതിഭേദമേന്യേ കുട്ടികള്‍ അവിടെ വരുമായിരുന്നു... കണ്‍വെന്‍ഷന് മുന്പ് മണല്പുറത്തു കുറെ കളിക്കാം, പിന്നെ കൂട്ടുകാരോടൊപ്പം സമയം ചിലവിടാം എന്നതില്‍ കവിഞ്ഞു ഞങ്ങള്‍ അവിടെ നിത്യേന പ്രസംഗിക്കുന്ന താടി ഉള്ള സുന്ദരനായ അച്ചനെ ശ്രധിക്കുമായിരുന്നില്ല ..കുറച്ചു കൂടി വളര്ന്നപോള്‍ അച്ചന്‍ പറയുന്നത് കേള്‍ക്കാന്‍ താല്പര്യം തോന്നിയത്, ലളിതമായ വാക്കുകളില്‍ നര്‍മം കലര്‍ത്തി പറയുന്നത് കൊണ്ടായിരുന്നു എന്ന് തോന്നുന്നു.. അച്ചന്‍ പിന്നീട് ടുഷന്‍ പഠിപ്പിക്കാന്‍ എത്തിയപ്പോഴും വളര്‍ന്നു പെരൂരിന്റെ തന്നെ ബ്രാന്‍ഡ്‌ അംബാസടര്‍ എന്ന നിലയില്‍ എത്തിയപ്പോഴും കണ്‍വെന്‍ഷന് പ്രസംഗിക്കുന്ന അച്ചനെ ആയിരുന്നു നമുക്ക് എല്ലാവര്ക്കും ഇഷ്ടം.......

പാലം വരുന്നതിനു മുന്‍പ് കടത്തു കടന്നായിരുന്നു അക്കരെ തിരുവഞ്ചൂരില്‍ പോകേണ്ടിയിരുന്നത്‌...രാത്രി അവസാനത്തെ വള്ളം എട്ടുമണിക്ക് ആയിരുന്നു...തിരുവഞ്ചൂര്‍ അമ്പലത്തില്‍ ഉത്സവം കാണാന്‍ പോകുമ്പോള്‍ എട്ടുമണിക്ക് അവസാനത്തെ വള്ളം കടക്കും...പതുക്കെ നടന്നു തിരുവഞ്ചൂരില്‍ എത്തുമ്പോള്‍ ഒന്പതെങ്കിലും ആയിരിക്കും..പോകുമ്പോള്‍ കണ്ടു വെക്കുന്ന മാങ്ങാ, പേരക്ക, ചാമ്പങ്ങ ഇതൊക്കെ തിരിച്ചു വരുമ്പോള്‍ ആരും കാണാതെ ശാപ്പിടും..മേമ്പോടിക്ക് ഉപ്പു എതെകിലും കടയുടെ പുറത്തു വെച്ചിരിക്കുന്ന ഉപ്പും പെട്ടി തുറന്നു എടുക്കും..അങ്ങനെ ഒരിക്കല്‍ നടുന്നുപോകുംവഴി കണ്ടു വെച്ച മാങ്ങാ തിരിച്ചു വരുമ്പോല്‍ പറിക്കാം എന്ന് പ്ലാന്‍ ഇട്ടതും നമ്മുടെ സംസാരം കേട്ട് മാവിന്റെ ഇടയില്‍ നിന്നും " അതിനല്ലേ ഞാന്‍ ഇങ്ങനെ ഉറക്കമിളച്ചു ഇവിടെ തന്നെ ഇരിക്കുന്നെ " എന്ന വീട്ടുടമയുടെ അശരീരി കേട്ട് ഓടിയതും...ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു ചെറു ചിരി അറിയാതെയെങ്കിലും വിടരുന്നു..


ഓര്‍മയില്‍അത്തറിന്റെ സുഗന്ധം ഇപ്പോഴും ഉണ്ട്....അസാമാന്യമം വിധം വെളുത് സുന്ദരികളായ രണ്ടു ചേച്ചിമാര്‍....സ്കൂളില്‍ പോവാന്‍ ബസ്‌ കാത്തു കവലയില്‍ നില്‍ക്കുമ്പോള്‍ അകലെ നിന്നെ അത്തറിന്റെ മണം വരുമായിരുന്നു..കടവില്‍ നിന്നും തിരുവഞ്ചൂര്‍ പോകുന്ന വഴി ആയിരുന്നു അവരുടെ വീട്....അന്നു അവര്‍ പേര്‍ഷ്യയില്‍ ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടിരുന്നത്..


തമ്മില്‍വഴക്കുണ്ടാക്കിയ സഹോദരങ്ങള്‍ വഴിയില്‍ നിന്ന് പരസ്യമായി തെറി വിളിച്ചതും പരസ്പരം അപ്പന് വിളിച്ചതും പേരൂരില്‍ മാത്രം കാണാന്‍ പറ്റിയ ഒരു തമാശ ആവാം!പിന്നെ കടവില്‍ നിന്നും വള്ളമിറങ്ങി എല്ലാ വൈകുന്നേരങ്ങളിലും കോട്ടയത്തിനു പോകാനായി ബസ് കാത്തു നിന്നിരുന്ന പൂ ഒക്കെ ചൂടിയ കറുത്ത നിറമുള്ള സ്ത്രീ....അര്‍ഥം വെച്ച നോട്ടങ്ങളിലും സംസാരങ്ങളിലും പതറാതെ നിനക്കൊന്നും വേറെ പണിയില്ലേ എന്ന് പൊട്ടിത്തെറിച്ചിരുന്ന അവര്‍...


പേരൂര്‍ കാവിലേല്‍ മീന ഭരണി ആയിരുന്നു ഞങ്ങള്‍ കുട്ടികള്‍ കൂടിയിരുന്ന മറ്റൊരു ആഘോഷം..ഭക്തി അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ശൂലം കുത്തുന്നവര്‍...പിറ്റേന്ന് മുറിപാടില്‍ മഞ്ഞള്‍ മാത്രം തേച്ചു മുറിവ് കരിക്കുന്നവര്‍...കുംഭകുടതിനിടക്ക് നടന്ന ഒരു ചെറിയ കശപിശയില്‍ ഒരാളുടെ കൈ തല്ലിയൊടിച്ച സംഭവം ഭീതി നിറഞ്ഞ ഒരു ഓര്മ ആയി മനസ്സില്‍ ഉണ്ട്...അത് പിന്നീട് കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്ന ഒരാളുടെ മരണത്തില്‍ എത്തി..മീശ പിരിച്ചു കൈലി മുണ്ട് പൊക്കി ഉടുത്തു നടന്നിരുന്ന ആ കരുത്തനെ കച്ചി ചുമന്നു നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് കാലില്‍ വെട്ടി വീഴ്ത്താന്‍ മാത്രമേ അവര്‍ക്ക് സാധിക്കുമ യിരുന്നുള്ള്.


പണ്ട് വെള്ളപ്പോക്കതിനൊക്കെ അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് വരെ ആള്‍ക്കാര്‍ കൊച്ചു വള്ളങ്ങളില്‍ എത്തി പൂവതുംമൂട് ഷാപ്പില്‍ നിന്നും കള്ളും കപ്പയും ഒക്കെ വാങ്ങുമായിരുന്നു....ഷാപ്പിലെ കറിക്ക് ഒരു പ്രതേക രുചി ഇല്ലേ ? കുടിയന്മാര്‍ക് മാത്രമല്ല അവ പഥ്യം.ഷാപ്പില്‍ വൃത്തി കുറവാണു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം....എന്നാല്‍ അവിടുത്തെ രുചി ഉള്ള ഭക്ഷണം അതെല്ലാം മറക്കാന്‍ നിങ്ങന്ലെ പ്രേരിപ്പിക്കുന്നില്ലേ?.വളരെക്കാലം മുന്‍പ് ഞാന്‍ കേട്ട ഒരു കഥയുണ്ട്...എന്‍റെ നാട്ടിലെ ഒരു ചെറിയ ചട്ടമ്പി.....ഷാപ്പില്‍ കേറി പന്ത്രണ്ടു പ്ലേറ്റ് കപ്പ കഴിച്ചു എന്നും പതിമൂന്നാമത്തെ ചോദിച്ചിട്ട് കൊടുക്കഞ്ഞിട്ടു കറി ക്കാരന്റെ തല അടിച്ചു പൊട്ടിച്ചുഎന്നും!കാശുഇല്ലഞ്ഞിട്ടാണോ.....കപ്പകൊടുക്കാന്‍ പറ്റാഞ്ഞിട്ടാണ...ആര്‍ക്കറിയാം.....ഷാപ്പ്‌ അവിടെ ഉണ്ടായിരുന്നപോള്‍ കവലയില്‍ ആളനക്കം ഉണ്ടായിരുന്നു എന്നത് നേര്.....ഇപ്പോള്‍ രാത്രി ഏഴു മണി ആയാല്‍ പിന്നെ കനത്ത നിശബ്ധത .പൂവതുംമൂട് ഷാപ്പ് ഇന്നൊരു ഓര്‍മയായി മാറിയിരിക്കുന്നു......അത് ഇപ്പോള്‍ കിണ്ടിക്കുഴി ഷാപ് ആയി മറ്റൊരിടത്തേക്ക് മാറ്റപ്പെട്ടു..


പേരൂര്‍ ഷാപ്പിലെ ഒരു പഴയ പാട്ടു കൂടി കേള്‍ക്കു...


കള്ളു ഷാപ്പിലിരിക്കും കള്ളു കോപ്പ നമോസ്തുതേ...
കള്ളളര്‍ന്നു കൊടുക്കും കൊച്ചു കാലു നമോസ്തുതേ..


സാധാരണക്കാരുമായ നിഷ്കളങ്കരായ ഗ്രാമീണരാണ് ഇവിടെ ഉണ്ടായിരുന്നത..ഇപ്പോഴും അവരില്‍ ഭൂരിഭാഗവും ഉണ്ടെങ്കിലും പെരൂരിനെയും പുതു തലമുറയുടെ ശീലങ്ങള്‍ ബാധിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ...പണ്ട് എല്ലാവര്ക്കും എല്ലാവരെയും പരസ്പരം അറിയുമായിരുന്നു...ഇന്ന് അല്പം അകലം ഉണ്ടായിട്ടില്ലേ എന്നൊരു സന്ദേഹം...കുര്‍ബാന കഴിഞ്ഞെത്തുന്നവരെ കാണാന്‍ പണ്ട് കലുങ്ങില്‍ കാത്തിരിക്കുന്നവരെ പോലെ ആരെങ്കിലും ഇന്ന് ഉണ്ടാവുമോ ? കടത്തു വള്ളം ഇറങ്ങി വന്നിരുന്ന നാടന്‍ സുന്ദരിമാര്‍ ഇന്ന് പാലം ഇറങ്ങി ഹോണ്ട ആക്ടിവയില്‍ ചീറി പാഞ്ഞു പോകുന്നു... നിര്‍ത്താതെ പോകുന്ന ബസ്‌ തടയുന്ന നാട്ടുകാര്‍ ഇന്നില്ല...നാട്ടിലെ പണക്കാരനായ കോണ്‍ട്രക്ടര്‍ കാറില്‍ പോകുന്നത് ആരാധനയോടെ നോക്കി നിന്നിരുന്നവര്‍ ഇനി ഉണ്ടാവില്ല..കാരണം പേരൂരില്‍ വാഹനങ്ങള്‍ പെരുകിയിരിക്കുന്നു..


പേരൂര്‍ കഥകള്‍ ഇനിയും തുടരും...ഒരുപാടു ഓര്‍മ്മകള്‍ ..ഒരുപാടു സാധാരണ മനുഷ്യരുടെ കഥകള്‍...
പ്രതികരണങ്ങള്‍:

4 അഭിപ്രായ(ങ്ങള്‍):

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

പണ്ടൊരിക്കല്‍ കടത്തു കടന്നു തിരുവഞ്ചൂര്‍ക്കു പോയ ഓര്‍മ്മ വരുന്നു.
നന്നായിട്ടുണ്ട്. കൂടുതല്‍ പേരൂര്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

“ദൈവമേ നിന്‍ സ്നേഹമെത്ര മോഹനം...

നിന്‍ ഹൃദത്തില്‍ വഴുവോര്‍ ഭാഗ്യവാന്മാര്‍..“


അപുര്‍വ്വമായെങ്കിലും ഈ ഗാനം കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക്‌ പോകാറുണ്ട്...
അന്നൊക്കെ മണല്പുറത്തു ‘യാക്കോബായ‘ കണ്‍വെന്‍ഷന്‍ നടക്കുന്നതിനു മുന്‍പ് ഈ പാട്ട് വെച്ചിരുന്നു.....
ജാതിഭേദമന്യേ കുട്ടികള്‍ അവിടെ വരുമായിരുന്നു... കണ്‍വെന്‍ഷന് മുമ്പ് മണല്പുറത്തു കുറെ കളിക്കാം, പിന്നെ കൂട്ടുകാരോടൊപ്പം സമയം ചിലവിടാം എന്നതില്‍ കവിഞ്ഞ്; ഞങ്ങള്‍ അവിടെ നിത്യേന പ്രസംഗിക്കുന്ന , താടി ഉള്ള സുന്ദരനായ അച്ചനെ ശ്രദ്ധിക്കുമായിരുന്നില്ല ...

കുറച്ചു കൂടി വളര്ന്നപോള്‍ അച്ചന്‍ പറയുന്നത് കേള്‍ക്കാന്‍ താല്പര്യം വന്ന് തുടങ്ങി ,
ലളിതമായ വാക്കുകളില്‍ നര്‍മം കലര്‍ത്തി പറയുന്നത് കൊണ്ടായിരുന്നു എന്ന് തോന്നുന്നു..

അച്ചന്‍ പിന്നീട് ട്യൂഷന്‍ പഠിപ്പിക്കാന്‍ എത്തിയപ്പോഴും,പിന്നീട് വളര്‍ന്ന് പേരൂരിന്റെ തന്നെ ‘ബ്രാന്‍ഡ്‌ അംബാസഡര്‍ ‘ എന്ന നിലയില്‍ എത്തിയപ്പോഴും,പണ്ടത്തെ കണ്‍വെന്‍ഷന് പ്രസംഗിക്കുന്ന അച്ചനെ തന്നെ ആയിരുന്നു ഞങ്ങൾക്ക് എല്ലാവര്ക്കും ഇഷ്ടം....കേട്ടൊ

kaitharan said...

nanma niranja gramangalude pachappileku oru mayilpeeli koodi... nannayittundu

Kalavallabhan said...

ഇപ്പോൾ നമ്മുടെ പേർ ഈ ഊരിലുണ്ടോ ?