Jan 14, 2010

പേരൂര്‍.. എന്ന ഗ്രാമം

ഏറ്റുമാനൂരില്‍ നിന്നും ഏകദേശം 3 കിലോ മീടരുകള്‍ക്ക് അടുത്താണ് പേരൂര്‍ എന്ന എന്‍റെ ഗ്രാമം. പരിഷ്കാരം വന്നെത്തിയിട്ട് അധികം ആയിട്ടില്ല...പാലം വന്നതോടെ ആണ് പെരൂരിന്റെ മുഖചായ മാറി എന്ന് പ്രകടമായി തോന്നുന്നത്....പെരൂരിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് മണല്‍ പുറം ആണ്...വളരെ വളരെ വര്‍ഷങ്ങള്ക് മുന്‍പ് ഏകദേശം മുപ്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കാനരുണ്ടായിരുന്ന മണല്‍ പുറം ഇപ്പോള്‍ അപ്രത്യക്ഷമായി...മണല്‍ പുറത്തിന്റെ ഒരു വേദന നിറഞ്ഞ ഓര്‍മയും മനസ്സില്‍ എങ്ങോ കിടക്കുന്നു.. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പുഴയില്‍ വീണു മരിച്ച ഒരു വിദ്യാര്‍ഥിയുടെ ചേതനയറ്റ ശരീരം ചെറിയ കമുകില്‍ കിടത്തി രണ്ടാള്‍ പിടിച്ചു കൊണ്ടുപോകുന്ന ഒരു കാഴ്ച ....അന്ന് മനസ്സില്‍ എന്തായിരുന്നു എന്ന് ഇന്നും നിര്‍വചിക്കാന്‍ പറ്റുന്നില്ല .ആരായിരുന്നു ആ കുട്ടി ഇന്നും ഓര്മ കിട്ടുന്നില്ല ..
ഏറ്റുമാനൂര്‍ ആറാട്ടും യകൊബായക്കാരുടെ കൂട്ടായ്മയും എല്ലാം നടന്നിരുന്ന മണല്‍ പുറം. മണല്‍ വാരി വാരി പുഴ നശിച്ചു. എങ്കിലോ മണല്‍ വാരലുകാര്‍ രക്ഷ്പെട്ടതും ഇല്ല..മണല്‍ വാരലുകരെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ മായാതെ വരുന്ന രൂപം കറുപ്പിന്റെയും കരുത്തിന്റെയും ഒരു പര്യായം ആയിരുന്നു.. ..അയാളുടെ അകാലത്തിലെ മരണം..അതും ഓര്‍മയില്‍ ഉണ്ട്..

പിന്നെ ഓര്‍മവരുന്നത് ജനുവരി മാസത്തിലെ സെബസ്ത്യാനോസ് തിരുനാള്‍....കഴുന്നെടുക്കുന്നതും...ഉഴുന്താട യുടെ സ്വാദും ഇന്നും മനസിലും നാവിലും..പ്രടക്ഷിനതിന്റെ കൂടെയുള്ള വണ്ടിയില്‍ ക്ലാസ്സിലെ സുന്ദരിയായ പെണ്‍കുട്ടി പാടിയിരുന്ന പാട്ട് "വിശുദ്ധനായ സെബസ്ത്യാനോസ് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ " ഇന്നും ചെവിയില്‍ മുഴങ്ങുന്നു... .പള്ളി മുറ്റത്തെ പന്തുകളി ...പേരൂര്‍ കാരുടെ വേറെ ഒരു നൊസ്റ്റാള്‍ജിയ..പുതുപ്പള്ളിക്കാരും ഞാളിയകുഴിക്കാരും ഒക്കെ വന്നു കളിച്ച സ്ഥലം . പേരൂര്‍ സ്പോര്‍ട്സ് ആന്‍ഡ്‌ ആര്‍ട്സ് ക്ലബ്‌ ഉണ്ടായിരുന്ന കാലം. പള്ളി കൂടം പറമ്പിലെ ഷട്ടില്‍ കളിയും പന്ത് കളിയും .. കളിചില്ലെങ്ങിലും കാണാന്‍ വരുമായിരുന്ന ഒരു ചേട്ടന്‍.. അകാലത്തിലെ മറ്റൊരു മരണം...


മരണം ഒരു ശൂന്യത ഉണ്ടാക്കുന്നില്ലേ...അത് ആരുടെ ആണെങ്കിലും എവിടെ ആണെങ്കിലും...മരണം കള്ളനെ പോലെ ആണ്...ആരും അറിയില്ല കടന്നു വരുന്നത്.....എവിടെയും വരുന്ന വിളിക്കാതെ എത്തുന്ന അതിഥി ....അറിയാതെ എത്തുമ്പോള്‍ അത് വേദന കൂടുത തരുന്നുണ്ടോ..അപ്പോള്‍ അറിഞ്ഞു കൊണ്ട് മരണത്തെ വരിക്കുംബോഴോ .....എന്താവാം മരണം ഉറപ്പയവരുടെ വികാര വിചാരങ്ങള്‍? ദിവസങ്ങള്‍ എന്നപ്പെടുംബോഴാണോ മാസങ്ങള്‍ എന്നപെടുംബോഴാണോ കൂടുതല്‍ വേദന ?


പിന്നെ മീന ഭരണി...പേരൂര്‍ കാവ്‌ ഉത്സവം...ബാലെ കാണാനുള്ള രാത്രിയിലെ യാത്ര ..ദേവി ആയി വരുന്ന ചേച്ചിയെ അറിയമയിരുന്നതാണോ ബാലെ കാണാന്‍ ഉണ്ടായിരുന്ന പ്രചോദനം? അറിയില്ല...ഇപ്പോഴത്തെ തലമുറ ബാലെ കാണാറുണ്ടോ ? അതും അറിയില്ല...ഉറ്റ സുഹൃത്തിന്റെ ചേട്ടന്‍ ഗാനമേളയില്‍ ഗായകന്‍ പാടുന്നതിനാല്‍ അവരുടെ എല്ലാ പ്രോഗ്രാം കാണാനും പോയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍..


പിന്നെ ഗ്രാമത്തിലെ ആദ്യത്തെ ടൈപ്പ് റൈറ്റര്‍ പഠന കേന്ദ്രം...മാഷിന്റെ വേര്‍പാടിന്റെ ഓര്മ മറ്റൊരു വേദന....ഇപ്പോള്‍ ആരെങ്കിലും ടൈപ്പ് റൈറ്റര്‍ പടിക്കുന്നുണ്ടാവുമോ ? എവിടെയെങ്കിലും ? വഴിയില്ല...


പെരൂരിന്റെ മറ്റൊരു ആഘോഷം അയ ഊത പിടുത്തം...ആദ്യത്തെ വെള്ളപ്പോക്കത്തിനു കയറി വരുന്ന മീനുകളെ പിടിക്കാനുള്ള സന്തോഷമല്ലേ വറുത്തും അല്ലാതെയും മീന്‍ കഴിക്കാനുള്ള സന്തോഷതെക്കളും കൂടുതല്‍ ? പിന്നെ രണ്ടുമൂന്നു ദിവസം വെള്ളം പൊങ്ങുന്നതും, വെള്ളത്തില്‍ ചെങ്ങടതിലും വന്ചിയിലും കളിക്കുന്നതും ഒക്കെ ആര്‍ക്കു ഒന്നുപോലെ പറ്റും? ഷാപ്പിന്റെ മുട്ടത്തു വരെ ചെല്ലുന്ന മഴവെള്ളവും വള്ളത്തില്‍ നിന്നും തന്നെ കപ്പ കഴിക്കുന്നതും...അതൊക്കെ ഒരു രസം ആയിരുന്നു... വഴി മണ്ണിട്ട്‌ പോക്കിയെകിലും വെള്ളപൊക്കം പേരൂരില്‍ ഉണ്ടാവും...ഉണ്ടാവണം...അല്ലെങ്കില്‍ പേരൂര്‍ പേരൂര്‍ അല്ലല്ലോ...


സാമുദായിക സ്പര്‍ധ ഇല്ല എന്നത് പെരൂരിന്റെ മറ്റൊരു പ്രതെകത...ഇത് ഒരു പ്രവാസിയുടെ സ്വന്തം നാടിനെ പറ്റി ഉള്ള വീര വാദം അല്ല....യകൊബായ കൂട്ടായ്മ കാണാനും സെബസ്റ്യനോസിനു മെഴുകുതിരി കത്തിക്കാനും ഏറ്റുമാനൂര്‍ തേവരുടെ ആറാട്ടിന് കൂടാനും ഒരേ പോലെ പോയിരുന്ന ഒരു കൂട്ടം കുട്ടികള്‍ ഒരിക്കല്‍ ഉണ്ടായിരുന്നു...അവരുടെ കണ്ണില്‍ കൂടെ ഉള്ള ഒരു അനുസ്മരണം മാത്രം ആണ് ഇത്...പേരൂര്‍ പരിഷ്കാരി ആയിട്ടുണ്ടാവാം...വാടകയ്ക്ക് കൊടുത്തിരുന്നു സൈക്കിള്‍ ഉപേഷിച്ച് പുതു തലമുറ മോട്ടോര്‍ വാഹനങ്ങളില്‍ പോകുന്നുണ്ടാവാം.. പക്ഷെ പേരൂരില്‍ നിന്നും നാട്ടിന്‍ പുറത്തെ നന്മകള്‍ പോയിട്ടില്ല...ഇപ്പോഴും...

6 അഭിപ്രായ(ങ്ങള്‍):

ജോക്കോസ് said...

sasi....

assalayi...blog thudangiyathinu abinandangal..ennum ivide sajeevamayi undayirikuka....asamsakal nerunnu..
swantham suhruthu...

Shaji said...

തീര്‍ച്ചയായും പഴയ പേരൂര്‍ നന്മകള്‍ നിറഞ്ഞതായിരുന്നു. ഇപ്പോള്‍ അതുപോലെ ആണോ എന്ന് പറയാന്‍ പറ്റില്ല. എങ്കിലും പഴയ ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ടു പോയതിനു നന്ദി

Shaji said...

കാലം പോയ പോക്ക്! പണ്ടൊക്കെ കടവിലോക്കെ എന്ത് കുളികാരുണ്ടായിരുന്നു!! :-)

Unknown said...

well written........karuppinte karuthu aayi manal varan poi akalathu kollapeetta sukuvine aayirikkum udheshichathu.........beautifully written ketto.........you have touched all the areas of peroor........it took me to the old good days...........once again thanks........
roy, valiyamattom, now in USA

Unknown said...

NICE ORU NOSTALGIC FEELING

പൂവക്കുന്നന്‍ said...

നങ്ങള് ഞാലിയാകുഴിക്കാര് അപ്പോള്‍ അവിടെ പേരൂര്‍ രാജ്യത്തും പ്രശസ്തര അല്ലെ ...നല്ല എഴുത്തെ സഹോദര ഇനിയും നന്നായി എഴുതാന്‍ കഴിയട്ടേ ..എന്നാശംസിക്കുന്നു